'ഈ സീനൊക്കെ വിനയ് ഫോർട്ട് നേരത്തെ വിട്ടതാ'; വഴിയരികിൽ ഭക്ഷണ വിതരണം,സാറാ അലി ഖാനെ ട്രോളി സോഷ്യൽമീഡിയ

ഈ ദൃശ്യങ്ങൾ പകർത്തുന്നവരെ താരം ചീത്ത വിളിക്കുന്നതും വീഡിയോയിൽ കാണാം
'ഈ സീനൊക്കെ വിനയ് ഫോർട്ട് നേരത്തെ വിട്ടതാ'; വഴിയരികിൽ ഭക്ഷണ വിതരണം,സാറാ അലി ഖാനെ ട്രോളി സോഷ്യൽമീഡിയ

സിനിമാ താരങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. പലപ്പോഴും താരങ്ങളുടെ അത്തരം പ്രവർത്തികൾക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കാറുമുണ്ട്. എന്നാൽ വഴിയരികിൽ ഭക്ഷണ വിതരണം നടത്തിയത് മൂലം ബോളിവുഡ് താരം സാറാ അലി ഖാൻ ഇപ്പോൾ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മുംബൈയിലെ ജുഹുവിനടുത്ത് സാറാ അലി ഖാൻ റോഡരികിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ പകർത്തുന്നവരെ താരം ചീത്ത വിളിക്കുന്നതും വീഡിയോയിൽ കാണാം.

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ട്രോളുകൾ ആരംഭിച്ചത്. ആ ട്രോളുകൾക്ക് കാരണം ചില മലയാളി പ്രേക്ഷകരുടെ ഒരു കണ്ടെത്തലാണ്. 2021 ൽ പുറത്തിറങ്ങിയ ജിസ് ജോയ് ചിത്രം 'മോഹൻ കുമാർ ഫാൻസി'ൽ വിനയ് ഫോർട്ട് അവതരിപ്പിച്ച ആഘോഷ് മേനോൻ എന്ന സൂപ്പർതാര കഥാപാത്രം ഇതുപോലൊന്ന് ചെയ്യുന്ന കോമഡി രംഗമുണ്ട്.

റോഡരികിലുള്ളവർക്ക് പർദ്ദ ധരിച്ച ഒരാൾ വന്നു ഭക്ഷണം നൽകുന്നു. അത് ആഘോഷ് മേനോൻ ആണെന്ന് ആളുകൾ തിരിച്ചറിയുകയും വീഡിയോ എടുക്കുകയും ചെയ്യുന്നു. ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ആഘോഷ് മേനോൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് വൈറലാകുന്നു. പിന്നീട് ഇത് മുഴുവൻ ആഘോഷ് മേനോൻ തന്നെ സെറ്റപ്പ് ചെയ്തതായിരുന്നു എന്ന് കാണിക്കുന്നുമുണ്ട് സിനിമയിൽ.

'ഈ സീനൊക്കെ വിനയ് ഫോർട്ട് നേരത്തെ വിട്ടതാ'; വഴിയരികിൽ ഭക്ഷണ വിതരണം,സാറാ അലി ഖാനെ ട്രോളി സോഷ്യൽമീഡിയ
സൂര്യയുടെ കരിയറിലെ ടോപ്പ് കളക്ഷനും മറികടന്ന് പിള്ളേര്; മഞ്ഞുമ്മൽ ബോയ്സിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഈ രംഗത്തോടാണ് സാറയുടെ പ്രവർത്തിയെ ചിലർ താരതമ്യപ്പെടുത്തുന്നത്. 'ഈ സീനൊക്കെ വിനയ് ഫോർട്ട് നേരത്തെ വിട്ടതാ' എന്നും പറഞ്ഞുകൊണ്ട് ഈ വീഡിയോ ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുമുണ്ട്. 'മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളെ പോലും പലരും വിമർശിക്കുന്നു' എന്ന് പറഞ്ഞുകൊണ്ട് താരത്തിന്റെ പ്രവർത്തിയെ അനുകൂലിച്ചും പലരും സമൂഹ മാധ്യമങ്ങളിൽ കമന്റിടുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com