എന്തൊരു കിടിലൻ കാസ്റ്റ്!, ഇത്തവണ അമൽ നീരദ് പൊളിക്കും; റിലീസ് ഡേറ്റുമായി ബാച്ച്ലർ പാർട്ടി D’EUX

ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാകില്ലെന്നും മറിച്ച് സ്പിരിച്വല്‍ സീക്വല്‍ എന്ന നിലയിലായിരിക്കും ഈ ചിത്രം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

എന്തൊരു കിടിലൻ കാസ്റ്റ്!, ഇത്തവണ അമൽ നീരദ് പൊളിക്കും; റിലീസ് ഡേറ്റുമായി ബാച്ച്ലർ പാർട്ടി D’EUX
dot image

അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസ് തീയതി ആണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രം ഒക്ടോബർ 15 ന് പൂജ റിലീസായി പുറത്തുവരും. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. നസ്ലെൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ, ഷറഫുദ്ധീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ചന്തു, നദിയ മൊയ്തു, ജ്യോതിർമയി, രജിഷ വിജയൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ്, ജ്യോതിർമയി ചേർന്നാണ് സിനിമ നിർമിക്കുന്നത്. അപ്പു പ്രഭാകരൻ നിർമിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് ക്രിസ്റ്റോ സേവ്യർ ആണ്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാകില്ലെന്നും മറിച്ച് സ്പിരിച്വല്‍ സീക്വല്‍ എന്ന നിലയിലായിരിക്കും ഈ ചിത്രം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്റ്റൈലിഷ് മേക്കിങിന് പേരുകേട്ട സംവിധായകനാണ് അമല്‍ നീരദ്. തന്റെ താരങ്ങളെയെല്ലാം വന്‍ സ്റ്റൈലിഷ് ലുക്കിലാണ് അമല്‍ അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ സിനിമയിലെ താരങ്ങളുടെ ലുക്ക് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഉടൻ തന്നെ മറ്റു അപ്ഡേറ്റുകൾ എത്തുമെന്നാണ് സൂചന. 2012 ല്‍ റിലീസ് ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു. ഇതിന്‍റെ പൂര്‍ണമായ തുടര്‍ച്ചയാണോ ബാച്ചിലര്‍ പാര്‍ട്ടി ദ്യു എന്നതില്‍ വ്യക്തതയില്ല. ഉണ്ണി ആര്‍ സന്തോഷ് എച്ചിക്കാനം എന്നിവര്‍ ചേര്‍ന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ കഥ എഴുതിയത്. ആസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്‍, ഇന്ദ്രജിത് സുകുമാരന്‍, വിനായകന്‍, നിത്യാ മേനോന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ പൃഥിരാജ് സുകുമാരന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ കാമിയോ റോളിലും എത്തിയിരുന്നു. 2024 ല്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ ബോഗന്‍വില്ലയാണ് അമല്‍ നീരദിന്‍റെ ഒടുവിലെ ചിത്രം.

Content Highlights: Bachelor Party 2 directed by amal neerad release date update out now

dot image
To advertise here,contact us
dot image