ഇനി പിള്ളേരുടെ കളി അങ്ങ് തെലുങ്കിൽ; മഞ്ഞുമ്മൽ ബോയ്സ് തെലുങ്ക് ട്രെയ്‍ലര്‍ ഇറങ്ങി

200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയപ്പോള്‍ അത് സാധ്യമാക്കിയത് ചിത്രത്തിന് തമിഴ്നാട്ടില്‍ ലഭിച്ച സ്വീകാര്യതയായിരുന്നു
ഇനി പിള്ളേരുടെ കളി അങ്ങ് തെലുങ്കിൽ; മഞ്ഞുമ്മൽ ബോയ്സ് തെലുങ്ക് ട്രെയ്‍ലര്‍ ഇറങ്ങി

കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും ആരാധക ഹൃദയം കീഴടക്കി മുന്നേറുകയാണ് മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ്. എങ്ങും ട്രെന്‍ഡ് സൃഷ്ടിച്ചാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ യാത്ര. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയപ്പോള്‍ അത് സാധ്യമാക്കിയത് ചിത്രത്തിന് തമിഴ്നാട്ടില്‍ ലഭിച്ച സ്വീകാര്യതയായിരുന്നു. തമിഴ്നാട്ടില്‍ ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം തെലുങ്ക് പ്രേക്ഷകരെ ലക്‌ഷ്യം വെച്ചെത്തുകയാണ്.

ചിത്രത്തിന്റെ തെലുങ്ക് ട്രെയ്‍ലര്‍ പുറത്തിറക്കി അണിയറ പ്രവർത്തകർ. 2.47 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലര്‍ മലയാള ട്രെയ്‍ലറിന്‍റെ തെലുങ്ക് പരിഭാഷയാണ്. ഏപ്രില്‍ 6 നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയം എന്ന വിശേഷണവും ട്രെയ്‍ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇനി പിള്ളേരുടെ കളി അങ്ങ് തെലുങ്കിൽ; മഞ്ഞുമ്മൽ ബോയ്സ് തെലുങ്ക് ട്രെയ്‍ലര്‍ ഇറങ്ങി
'എന്നെ കുറിച്ചോർത്ത് അഭിമാനം തോന്നിയ നിമിഷം'; വീഡിയോ പങ്കുവെച്ച് ആടുജീവിതത്തിലെ ഹക്കീം

മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, സുകുമാര്‍ റൈറ്റിം​ഗ്സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്കിൽ ചിത്രം വിതരണം ചെയ്യുന്നത്. സമീപകാലത്ത് മലയാളത്തില്‍ വന്‍ വിജയം നേടിയ പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് വലിയ വിജയം നേടിയിരുന്നു. സമാനമായ പ്രേക്ഷകപ്രീതി മഞ്ഞുമ്മല്‍ ബോയ്സും നേടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര ലോകം. ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ്. ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com