'നമ്മളിൽ എല്ലാവരിലും ഒരു ലാലേട്ടൻ ഫാൻ ഉണ്ട് ഫാൻ; ബോയ് മൊമന്റ് പങ്കുവെച്ച് തരുൺ മൂർത്തി

'ഓപ്പറേഷൻ ജാവയുടെ സെക്കൻഡ് ലുക്ക് ലാലേട്ടനാണ് പറത്തിറക്കിയത്'
'നമ്മളിൽ എല്ലാവരിലും ഒരു ലാലേട്ടൻ ഫാൻ ഉണ്ട് ഫാൻ; ബോയ് മൊമന്റ് പങ്കുവെച്ച് തരുൺ മൂർത്തി

മോഹൻലാലിനോടുള്ള തന്റെ ആരാധനയെ കുറിച്ച് സംവിധായകൻ തരുൺ മൂർത്തി. താൻ ലാലേട്ടൻ ഫാൻ ആണെന്നും ജനിച്ച നാൾ മുതൽ മോഹൻലാൽ സിനിമകൾ കാണാറുണ്ടെന്നും തരുൺ പറഞ്ഞു. മോഹൻലാൽ ഫാൻസിനൊരു സിനിമ, ഫാമിലിക്ക് മറ്റൊരു സിനിമ എന്ന കാറ്റഗറി ഇല്ല എന്നും എല്ലാവർക്കും നല്ല സിനിമയാണ് വേണ്ടത് എന്നും തരുൺ മൂർത്തി ദേശാഭിമാനി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഫാൻസിന് ഇന്നത് വേണം, ഫാമിലിക്ക് ഇന്നത് വേണം എന്നൊന്നില്ല. എല്ലാവർക്കും നല്ല സിനിമയാണ് അവശ്യം. നമ്മളിൽ എല്ലാവരിലും ഒരു ലാലേട്ടൻ ഫാൻ ഉണ്ട്. 'ഓപ്പറേഷൻ ജാവ'യുടെ സെക്കൻഡ് ലുക്ക് ലാലേട്ടനാണ് പറത്തിറക്കിയത്. അതൊരു ഫാൻ ബോയ് മൊമന്റായിരുന്നു. ജനിച്ചത് മുതൽ കാണുന്ന മോഹൻലാൽ സിനിമകളുണ്ട്. ഇഷ്ടം തോന്നുന്ന, വിഷമം തോന്നുന്ന രോമാഞ്ചമുള്ള മോഹൻലാൽ സിനിമകൾ. അവയിൽ വിജയിച്ചത്, ഹിറ്റ് ആയത്, നല്ല നിരൂപക അഭിപ്രായം വന്നത്, പരാജയപ്പെട്ടത് എല്ലാമുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഒരു കഥ പറയാനാണ് ഞാൻ ശ്രമിക്കുന്നത്.'

അതേസമയം, മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന എൽ360യുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. വളരെ വേഗം ചിത്രീകരിക്കാൻ കഴിയുന്ന സിനിമയല്ല എന്നും എന്നാൽ ഈ വർഷം തന്നെ റിലീസിനെത്തിക്കാനാണ് ആലോചിക്കുന്നതെന്നും തരുൺ കൂട്ടിച്ചേർത്തു.

'നമ്മളിൽ എല്ലാവരിലും ഒരു ലാലേട്ടൻ ഫാൻ ഉണ്ട് ഫാൻ; ബോയ് മൊമന്റ് പങ്കുവെച്ച് തരുൺ മൂർത്തി
പാട്ടിന്റെ മാലാഖ, വെണ്ണ പോലെ പാടുന്ന ഗായിക; സുജാതയ്ക്ക് പിറന്നാൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com