വൈകാരികമായി പിടിച്ചുലയ്ക്കുന്ന 'ഓമൽ കനവേ'; 'നടികർ' സിനിമയിലെ പാട്ടെത്തി

ഓമൽ കനവേ' എന്ന് തുടങ്ങുന്ന ഗാനം ജോബ് കുര്യൻ ആണ് ആലപിച്ചിരിക്കുന്നത്

വൈകാരികമായി പിടിച്ചുലയ്ക്കുന്ന 'ഓമൽ കനവേ'; 'നടികർ' സിനിമയിലെ പാട്ടെത്തി
dot image

ടൊവിനോ തോമസ് നായകനായി എത്തുന്ന നടികർ സിനിമയിലെ ഏറ്റവും പുതിയ പാട്ടെത്തി. 'ഓമൽ കനവേ' എന്ന് തുടങ്ങുന്ന ഗാനം ജോബ് കുര്യൻ ആണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് യാക്സൻ ഗാരി പെരേരയും നേഹ നായരുമാണ് സംഗീതം നൽകിയിരിക്കുന്നത്.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. ടൊവിനോയ്ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന് ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന് ചിത്രത്തില് അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര് സിനിമയ്ക്കുണ്ട്. മെയ് മൂന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

നടികർ അലന് ആന്റണി, അനൂപ് വേണുഗോപാല് എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിര്മിക്കുന്നത്. പുഷ്പ - ദ റൈസ് പാര്ട്ട് 1 ഉള്പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള് നിര്മിച്ച മൈത്രി മൂവി മെക്കേഴ്സിന്റെ നവീൻ യർനേനിയും വൈ രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന് എസ് സോമശേഖരനാണ്. ആല്ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. യക്സന് ഗാരി പെരേര, നേഹ എസ് നായര് എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്വഹിക്കുന്നു.

നിതിന് മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര് ജി വയനാടൻ മേക്കപ്പും നിര്വഹിക്കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി - ഭൂപതി, ആക്ഷൻ - കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്സ് - മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പ്രോമോ ഡിസൈൻ - സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പി ആർ ഓ - ശബരി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us