ഇതുവരെ കാണാത്ത പൃഥ്വിരാജ്; 'ബഡേ മിയാൻ ഛോട്ടെ മിയാൻ' പോസ്റ്റർ

'ഒറ്റ ലക്ഷ്യം മാത്രം പ്രതികാരം, അന്ത്യം വരുന്നു'
ഇതുവരെ കാണാത്ത പൃഥ്വിരാജ്; 'ബഡേ മിയാൻ ഛോട്ടെ മിയാൻ' പോസ്റ്റർ

പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം 'ബഡേ മിയാൻ ഛോട്ടെ മിയാൻ' ലെ താരത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമയുടെ ട്രെയ്‍ലറിൽ പൃഥ്വിയെ കാണിച്ചിരുന്നില്ല. പുതിയ പോസ്റ്ററിൽ മുഖംമൂടി വെച്ചിരിക്കുന്ന നടന്റെ പോസ്റ്ററാണ് കാണിച്ചിരിക്കുന്നത്.

'ഒറ്റ ലക്ഷ്യം മാത്രം പ്രതികാരം, അന്ത്യം വരുന്നു' എന്നാണ് പോസ്റ്റ‍‌‍ർ പങ്കുവെച്ചുകൊണ്ട് നടൻ കുറിച്ചത്'. ഇതുവരെ കാണാത്ത പൃഥ്വിയുടെ വില്ലൻ വേഷത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏപ്രിൽ 10നാണ് ബഡേ മിയാൻ ഛോട്ടെ മിയാൻ റിലീസിനെത്തുന്നത്. അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ് എന്നിവർക്കൊപ്പമാണ് പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്നത്.

ആദ്യമായാണ് അക്ഷയും ടൈഗറും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ 'ബ്ലഡി ഡാഡി' എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രം 3ഡി ദൃശ്യമികവോടെ കാണാം. അതേസമയം, 'അയ്യ', 'ഔറം​ഗസേബ്', 'നാം ഷബാന' എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.

അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com