ആ കഷ്ടപ്പാട് വെറുതെയായില്ല, പൃഥ്വിയുടെ കരിയർ ബെസ്റ്റ് തന്നെ; ആടുജീവിതം ഫസ്റ്റ് ഡേ പ്രെഡിക്ഷൻ ഇങ്ങനെ

ഇത് പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് കളക്ഷനായിരിക്കും
ആ കഷ്ടപ്പാട് വെറുതെയായില്ല, പൃഥ്വിയുടെ കരിയർ ബെസ്റ്റ് തന്നെ; ആടുജീവിതം ഫസ്റ്റ് ഡേ പ്രെഡിക്ഷൻ ഇങ്ങനെ

ആകാംക്ഷയുടെ കൊടുമുടികൾ താണ്ടിയാണ് ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തിയത്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഈ പ്രതികരണം ബോക്സോഫീസ് കളക്ഷനിലും പ്രതിഫലിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ആടുജീവിതം കേരളത്തിൽ മാത്രമായി ആറുകോടിയിലധികം രൂപ കളക്ട് ചെയ്യുമെന്നാണ് മീഡിയ കണ്‍സല്‍ട്ടന്റായ ഓര്‍മാക്സ് പ്രവചിക്കുന്നത്. നിലവിൽ 12 കോടി കളക്ഷനുമായി വിജയ് ചിത്രം ലിയോ ആണ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് ഏറ്റവും പണം വാരിയ ചിത്രം. കെജിഎഫ് 2, ഒടിയൻ എന്നീ സിനിമകളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഈ സിനിമകൾക്ക് പിന്നാലെ നാലാം സ്ഥാനത്ത് ആടുജീവിതം എത്തുമെന്നാണ് സൂചന. ഇത് പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് കളക്ഷനായിരിക്കും.

ആ കഷ്ടപ്പാട് വെറുതെയായില്ല, പൃഥ്വിയുടെ കരിയർ ബെസ്റ്റ് തന്നെ; ആടുജീവിതം ഫസ്റ്റ് ഡേ പ്രെഡിക്ഷൻ ഇങ്ങനെ
ഇതിന് മുകളിലൊന്ന് ചെയ്യാൻ കഴിയുമോ?; അമ്പരപ്പിക്കുന്ന, കരയിക്കുന്ന 'ആടുജീവിതം'

സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങളൊന്നും വെറുതെയായില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞതിന് ശേഷമുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്ന് ഒരു പ്രേക്ഷകന്‍ ട്വിറ്ററിൽ കുറിച്ചു. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നും നാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

ആ കഷ്ടപ്പാട് വെറുതെയായില്ല, പൃഥ്വിയുടെ കരിയർ ബെസ്റ്റ് തന്നെ; ആടുജീവിതം ഫസ്റ്റ് ഡേ പ്രെഡിക്ഷൻ ഇങ്ങനെ
ബിഗ് സീറോ ടു ബിഗ് ഹീറോ; ദ പൃഥ്വിരാജ് ലൈഫ്

ദൃശ്യങ്ങളും ബിജിഎമ്മും അതിമനോഹരമെന്നും ചിലർ പറയുന്നു. 300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com