'പൃഥ്വീ, നിങ്ങളുടെ ഡെഡിക്കേഷൻ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്'; ആടുജീവിതത്തിന് ആശംസകളുമായി പ്രഭാസ്

'അർഹിക്കുന്ന വിജയങ്ങൾ ഇനിയും ആടുജീവിതത്തെ കാത്തിരിക്കുന്നു'

dot image

പൃഥ്വിരാജ്-ബ്ലെസി ചിത്രത്തിന് ആശംസയുമായി തെലുങ്ക് താരം പ്രഭാസ്. പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ താൻ നേരിൽ കണ്ടിട്ടുണ്ടെന്നും ആടുജീവിതത്തിനായി അദ്ദേഹം ഏറെ അധ്വാനിച്ചിട്ടുണ്ടെന്ന് അറിയാമെന്നും പ്രഭാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അർഹിക്കുന്ന വിജയങ്ങൾ ഇനിയും ആടുജീവിതത്തെ കാത്തിരിക്കുന്നു എന്നും പ്രഭാസ് കുറിച്ചു.

പ്രഭാസ് മാത്രമല്ല കമൽഹാസൻ, മണിരത്നം, സൂര്യ ഉൾപ്പടെ സിനിമാ മേഖലയിൽ നിന്ന് നിരവധിപ്പേർ ആടുജീവിതത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ ചിത്രത്തിനായി എടുത്ത പ്രയത്നം പ്രേക്ഷകര് ശരിക്കും മനസിലാക്കണമെന്നും ചിത്രം ഗംഭീരമാണെന്നുമാണ് കമൽ പറഞ്ഞത്. കഠിന പ്രയത്നത്തിലൂടെ ആടുജീവിതം യാഥാർഥ്യമാക്കിയതിന് സംവിധായകൻ ബ്ലെസിക്ക് നന്ദിയുണ്ട്. ബ്ലെസി ഇത് എങ്ങനെ ചെയ്തുവെന്നാണ് സംവിധായകൻ മണിരത്നം അത്ഭുതത്തോടെ ചോദിച്ചത്.

ഏഴ് സിനിമകൾ, 16 വർഷത്തെ ഇടവേള; ബ്ലെസ്സിയുടെ 'സിനിമാ ഭ്രാന്തുകൾ'

'അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ ആവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസി, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകൾ', എന്നായിരുന്നു സൂര്യയുടെ പ്രതികരണം.

ബിഗ് സീറോ ടു ബിഗ് ഹീറോ; ദ പൃഥിരാജ് ലൈഫ്

വിഷ്വല് റൊമാന്സിന്റെ ബാനറില് ഒരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡ് നടന് ജിമ്മി ജീന് ലൂയിസ്, അമല പോള്, കെ ആര് ഗോകുല്, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല് ബലൂഷി, റിക്കാബി എന്നിവരും പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. ഓസ്കര് അവാര്ഡ് ജേതാക്കളായ എ ആര് റഹ്മാന്റെ സംഗീതവും റസൂല് പൂക്കുട്ടിയുടെ ശബ്ദരൂപകല്പ്പനയും 'ആടുജീവിത'ത്തിന്റെ പ്രത്യേകതകളാണ്.

dot image
To advertise here,contact us
dot image