കോളിവുഡിന് തിരിച്ചടിയാകുന്ന തിരഞ്ഞെടുപ്പ് കാലം; തമിഴകത്ത് 'വെട്രി' നേടുമോ മലയാള സിനിമകള്‍?

തിരഞ്ഞെടുപ്പ് കളം മുറുകുമ്പോള്‍ സിനിമകൾക്ക് വേണ്ടത്ര പ്രചാരണം കിട്ടില്ല എന്ന് ഉറപ്പുള്ളതിനാൽ തമിഴ് റിലീസുകളുടെ തിയതികൾ മാറ്റാൻ കോളിവുഡ്
കോളിവുഡിന് തിരിച്ചടിയാകുന്ന തിരഞ്ഞെടുപ്പ് കാലം; തമിഴകത്ത് 'വെട്രി' നേടുമോ മലയാള സിനിമകള്‍?

പൊങ്കല്‍, ദീപാവലി, പുത്താണ്ട് ഒക്കെ തമിഴകത്തിന് സിനിമാക്കാലം കൂടിയാണ്. വമ്പന്‍ റിലീസുകള്‍, സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍, വന്‍ വിജയങ്ങള്‍ ഒക്കെ ആഘോഷമാകുന്ന കാലം. വരാന്‍ പോകുന്നത് ഏപ്രില്‍ മാസമാണ്, മലയാളികളുടെ വിഷുക്കാലം. അത് തമിഴകത്തിന് പുത്താണ്ട് ആണ്. പുതിയ ആണ്ട് എന്നതിനപ്പുറം കഴിഞ്ഞ വര്‍ഷം വരെ പുത്തന്‍ സിനിമകളുടെയും സമയമായിരുന്നു അത്. ഇത്തവണ പക്ഷേ, കാര്യം അങ്ങനെയല്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കാലമാണ്, സ്ഥാനാര്‍ത്ഥി പ്രചാരണങ്ങള്‍ക്കിടെ സിനിമകള്‍ക്ക് പ്രചാരണം അത്ര കിട്ടില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് പുത്തന്‍ റിലീസുകളൊന്നും ഉണ്ടാവില്ല.

ഏപ്രിൽ 19നാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. തമിഴ് സിനിമാ മേഖല രാഷ്ട്രീയവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ തന്നെ ഒട്ടു മിക്ക താരങ്ങളും പ്രചാരണ തിരക്കുകളിൽ ആയിരിക്കുമെന്നതും ഉറപ്പ്. അതുകൊണ്ടു കൂടിയാണ് പുത്താണ്ട് റിലീസിനായി കരുതി വെച്ച സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് സിനിമകളെല്ലാം റിലീസുകൾ മാറ്റിയിരിക്കുന്നത്.

ഈ തീരുമാനം മലയാള സിനിമയ്ക്ക് ധമാക്ക ആകുമോ എന്നാണ് കണ്ടറിയേണ്ടത്. റംസാൻ - വിഷു റിലീസുകൾ ആയി തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍ തമിഴ്നാട്ടിലും പണം വാരിക്കൂട്ടാനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് അഭിപ്രായങ്ങളുണ്ട്. നിലവില്‍ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിൽ ഉണ്ടാക്കിയിട്ടുള്ള ഓളം ഈ മലയാളസിനിമകള്‍ക്കും സഹായകമാകും. ആടുജീവിതം, ആവേശം, ജയ് ഗണേഷ് അടക്കം വലിയ ചിത്രങ്ങളാണ് മലയാളത്തില്‍ വിഷു റിലീസായി എത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രമാണിച്ച് തമിഴ് സിനിമയിൽ റിലീസ് മാറ്റിയ ചിത്രങ്ങൾ ഇവയാണ്...

തങ്കലാൻ

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ' തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. രണ്ടു തവണ റിലീസ് മാറ്റി വെച്ച ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഏത് ദിവസമായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ നിർമ്മാതാക്കൾ വ്യക്തത വരുത്തിയിട്ടില്ല. ആദ്യം റിലീസ് തീരുമാനിച്ച തീയതി ജനുവരി 26 ആയിരുന്നു. എന്നാൽ പോസ്റ്റ് പ്രൊഡക്ഷനിലെ താമസം കണക്കിലെടുത്ത് ഏപ്രിലിലേക്ക് മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ചിത്രം തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജൂൺ-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്നാണ് പുതിയ വിവരം.

രായൻ

ധനുഷിന്റെ കരിയറിലെ 50-ാം ചിത്രമായ രായൻ അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് . ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി കഴിഞ്ഞു എന്നാണ് വിവരം. റംസാൻ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രവും തിയേറ്ററിൽ എത്താന്‍ വൈകും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. കാളിദാസ് ജയറാമും സന്ദീപ് കിഷനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. സൺ പിക്ച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

കോളിവുഡിന് തിരിച്ചടിയാകുന്ന തിരഞ്ഞെടുപ്പ് കാലം; തമിഴകത്ത് 'വെട്രി' നേടുമോ മലയാള സിനിമകള്‍?
കിലിയൻ മർഫി തന്നെ 'ടോമി ഷെൽബി'; പീക്കി ബ്ലൈൻഡേഴ്സ് സിനിമ സെപ്തംബറിൽ ആരംഭിക്കും

ഇന്ത്യൻ 2

ശങ്കർ-കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ 2'ന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായതാണ്. 'ഇന്ത്യൻ 2' 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ റിലീസിനെത്തുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഇന്ത്യൻ 2 വിനോപ്പം തന്നെ ഇന്ത്യൻ 3 യും ഒരുങ്ങുന്നുണ്ട്. 'ഇന്ത്യൻ 3' 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിവരം. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം. 'ഇന്ത്യൻ 2' തിരഞ്ഞെടുപ്പ് കഴിഞ്ഞേ എത്തുകയുള്ളൂ എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

സ്റ്റാർ

ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു അച്ഛൻ- മകൻ കഥപറയുന്ന ചിത്രമാണ് സ്റ്റാർ. എലെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ കാമ്പയിനുകൾ ഒകെ തന്നെയും നേരത്തെ തുടങ്ങിയിരുന്നു. ചിത്രീകരണം പൂർത്തിയായ സിനിമ അടുത്ത മാസം ആയിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com