'ഇത് സംഭവം വേറെ'; ചെമ്പൻ വിനോദിന്റെ അനിയൻ ഉല്ലാസിന്റെ സംവിധാനം 'അഞ്ചകള്ളകോക്കാൻ', ട്രെയ്ലർ പുറത്ത്

ചെമ്പൻ വിനോദിന്റെ അനിയൻ ഉല്ലാസിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം

dot image

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം 'അഞ്ചകള്ളകോക്കാൻ' ട്രെയ്ലർ പുറത്തിറങ്ങി. കന്നഡയിലെ ഒരു സ്ഥലം കേന്ദ്രീകരിച്ച് നടക്കുന്ന ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചെമ്പൻ വിനോദിന്റെ അനിയൻ ഉല്ലാസിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം

'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിൽ അണിനിരന്ന നിരവധി അഭിനേതാക്കൾ ഈ ചിത്രത്തിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മുഖ്യ കഥാപാത്രമായ ചെമ്പനും ലുക്മാൻ അവറാനും എത്തുന്നത്. കൂടാതെ ഒട്ടനവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ ഉണ്ട്. ചെമ്പൻ വിനോദ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ പുറത്തിറക്കിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് എങ്ങും ലഭിക്കുന്നത്.

'താരെ സമീൻ പർ' ടീം വീണ്ടും?; 16 വർഷത്തിന് ശേഷം ഒരു ചിത്രം പങ്കുവെച്ച് ആമിർ ഖാനും ദർഷീൽ സഫാരിയും

ചെമ്പോസ്കി മോഷൻ പിച്ചർസിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠൻ അയ്യപ്പ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.

dot image
To advertise here,contact us
dot image