'ടേക്ക് ഓഫി'ന് ശേഷം പി വി ഷാജികുമാര്‍ വീണ്ടും; അജു വര്‍ഗീസ് നായകനാവുന്ന 'പൂവന്‍കോഴി സാക്ഷിയായ കേസ്'

പൂവന്‍ കോഴി സാക്ഷിയായ അസാധാരണ കേസായിരുന്നു ബദിയടുക്ക ഇരട്ടക്കൊലപാതകം.
'ടേക്ക് ഓഫി'ന് ശേഷം പി വി ഷാജികുമാര്‍ വീണ്ടും; അജു വര്‍ഗീസ് നായകനാവുന്ന 'പൂവന്‍കോഴി സാക്ഷിയായ കേസ്'

30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ബദിയടുക്ക, ദേവലോകം ഇരട്ടക്കൊലപാതകം സിനിമയാകുന്നു. ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പി വി ഷാജികുമാര്‍ എഴുതിയ 'സാക്ഷി' എന്ന ചെറുകഥ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 'ടേക്ക് ഓഫ്' എന്ന ചിത്രത്തിന്റെ രചയിതാവ് കൂടിയായ ഷാജികുമാര്‍ തന്നെയാണ് സാക്ഷിയുടെ തിരക്കഥയും രചിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ അസോസിയേറ്റ് ആയ രാഹുല്‍ ആര്‍ ശര്‍മയാണ് സംവിധാനം ചെയ്യുന്നത്. അജു വർഗീസ് ആണ് പ്രധാന വേഷം ചെയ്യുന്നത്.

പൂവന്‍ കോഴി സാക്ഷിയായ അസാധാരണ കേസായിരുന്നു ബദിയടുക്ക ഇരട്ടക്കൊലപാതകം. നിധി കുഴിച്ചെടുത്ത് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയശേഷം ദമ്പതികളെ കൊലപ്പെടുത്തി 25 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നെന്നായിരുന്നു കേസ്. കോഴിയെ വളര്‍ത്താത്ത വീടിനുള്ളില്‍ പൂവന്‍ കോഴിയെ കണ്ടെത്തിയതായിരുന്നു കേസില്‍ നിര്‍ണ്ണായക തെളിവായത്. ഇതേത്തുടര്‍ന്ന് കോഴിയെ ദൃക്‌സാക്ഷിക്ക് തുല്യമായ തെളിവായി പരിഗണിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം കോമഡി ഇന്‍വെസ്റ്റിഗേഷന്‍-ബഡ്ഡി കോപ്പ് ജോണറിലാണ് ഒരുങ്ങുന്നത്.

'ടേക്ക് ഓഫി'ന് ശേഷം പി വി ഷാജികുമാര്‍ വീണ്ടും; അജു വര്‍ഗീസ് നായകനാവുന്ന 'പൂവന്‍കോഴി സാക്ഷിയായ കേസ്'
'എന്റെ പൊന്ന് ഇക്ക, എന്താ ഉദ്ദേശം'; വീണ്ടും മമ്മൂട്ടിയുടെ പുത്തൻ സ്റ്റിൽസ് ഏറ്റെടുത്ത് ആരാധകർ

ചെറുകഥയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഷാജികുമാര്‍ കന്യക ടാക്കീസ്, പുത്തന്‍ പണം, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ രചിയിതാവ് കൂടിയാണ്. കാസര്‍ഗോഡും മംഗലാപുരവും പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ ഛായാഗ്രഹണം മൈക്കിളും എഡിറ്റിംഗ് നിതീഷ് കെ ടി ആറും നിര്‍വഹിക്കുന്നു. മുഹമ്മദ് ഷാ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അരുണ്‍ മുരളീധരന്‍ നിര്‍വഹിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com