രജനികാന്ത് ഇനിയും കാത്തിരിക്കണം; ജനനായകന് ശേഷം എച്ച് വിനോദിൻ്റെ അടുത്ത ചിത്രം ധനുഷിനൊപ്പം

ജനനായകൻ റിലീസിന് ശേഷം എച്ച് വിനോദ് ഈ ധനുഷ് സിനിമയിലേക്ക് കടക്കും

dot image

ചതുരംഗ വേട്ട, തീരൻ അധികാരം ഒൻട്ര് എന്നീ സിനിമകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് എച്ച് വിനോദ്. വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ജനനായകനാണ് ഇനി പുറത്തിറങ്ങാനുള്ള എച്ച് വിനോദ് ചിത്രം. ഇതിന് ശേഷം രജനികാന്തുമൊത്ത് എച്ച് വിനോദ് ഒരുമിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംവിധായകന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തുവരുകയാണ്.

ധനുഷുമൊത്താണ് എച്ച് വിനോദ് അടുത്ത സിനിമ ഒരുക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. മാസ്റ്റർ, മഹാൻ, ലിയോ തുടങ്ങിയ സിനിമകൾ നിർമിച്ച സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ആണ് ഈ പുതിയ ചിത്രം നിർമിക്കാനൊരുങ്ങുന്നത്. സാം സി എസ് ആണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്. ജനനായകൻ റിലീസിന് ശേഷം എച്ച് വിനോദ് ഈ ധനുഷ് സിനിമയിലേക്ക് കടക്കും. ജനുവരിയിലാണ് ജനനായകൻ പുറത്തിറങ്ങുന്നത്. ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്.

ജനനായകന്റെ ആദ്യ ടീസർ വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

Content Highlights: H Vinod next film is with Dhanush not Rajini

dot image
To advertise here,contact us
dot image