വിനായകൻ - സുരാജ് കോമ്പിനേഷൻ എത്തുന്നു; ചിത്രത്തിന്റെ പൂജ നടന്നു

‘തെക്ക് വടക്ക്’ എന്നു പേരിട്ട സിനിമയുടെ പൂജ പാലക്കാട് പുത്തൂർ ശ്രീ തിരുപുരായ്ക്കൽ ദേവിക്ഷേത്രത്തിൽ നടന്നു
വിനായകൻ - സുരാജ്  കോമ്പിനേഷൻ എത്തുന്നു; ചിത്രത്തിന്റെ പൂജ നടന്നു

രജനികാന്തിന്റെ ജയിലറിനു ശേഷം വിനായകന്റെ ആദ്യ സിനിമ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം. ‘തെക്ക് വടക്ക്’ എന്നു പേരിട്ട സിനിമയുടെ പൂജ പാലക്കാട് പുത്തൂർ ശ്രീ തിരുപുരായ്ക്കൽ ദേവീക്ഷേത്രത്തിൽ നടന്നു. മമ്മൂട്ടി നായകനായ നൻപകൽ നേരത്തിനു ശേഷം എസ്. ഹരീഷ് കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്.

വിനായകൻ - സുരാജ്  കോമ്പിനേഷൻ എത്തുന്നു; ചിത്രത്തിന്റെ പൂജ നടന്നു
'രൺവീർ സിംഗിന്റെയും ജോണി സിന്നിന്റെയും പരസ്യം മുഖത്തടിച്ചതു പോലെ'; രൂക്ഷ വിമർശനവുമായി റഷാമി ദേശായി

“അൻജന-വാർസ് സംയുക്ത നിർമ്മാണ കമ്പനി പ്രഖ്യാപിച്ച, കഥയാണ് കാര്യം- എന്ന പരമ്പരയിലെ ആദ്യ സിനിമയാണ് തെക്ക് വടക്ക്. സാഹിത്യം, നടന്ന സംഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അഞ്ചു സിനിമകളാണ് ചിത്രീകരണത്തിനായി ഒരുങ്ങുന്നത്. രണ്ടു വ്യക്തികളും അവരുടെ അസാധാരണ ബന്ധവുമാണ് ആദ്യ സിനിമയുടെ കഥാപരിസരമെന്ന് നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.

എസ്. ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയിൽ നിന്നാണ് സിനിമ രൂപപ്പെടുത്തിയത്. അൻജന ടാക്കീസും വാർസ് സ്റ്റുഡിയോസും ചേർന്നാണ്ചിത്രം നിർമ്മിക്കുന്നത്. സാം സി.എസിന്റേതാണ് സംഗീതം. തിരക്കഥാകൃത്ത് എസ് ഹരീഷ് ഇതിനു മുൻപ് ഏദൻ, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകളുടെ തിരക്കഥ രചിച്ചിട്ടുണ്ട്. പാലക്കാട് മാർച്ച് മാസം സിനിമയുടെ ചിത്രീകരണം നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com