
തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ നിന്ന് കളവുപോയ വസ്തുക്കളിൽ ദേശീയ പുരസ്കാരം മാത്രം തിരിച്ചു നൽകി മോഷ്ടാക്കൾ. സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കേയാണ് സംഭവത്തിൽ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
'രൺവീർ സിംഗിന്റെയും ജോണി സിന്നിന്റെയും പരസ്യം മുഖത്തടിച്ചതു പോലെ'; രൂക്ഷ വിമർശനവുമായി റഷാമി ദേശായികഴിഞ്ഞ ദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വീട്ടിൽ നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണവും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണം പോയത്. ഇതിൽ ദേശീയ പുരസ്കാരത്തിന്റെ മെഡലുകളാണ് കഴിഞ്ഞദിവസം രാത്രി മോഷ്ടാക്കൾ തിരികെ നൽകിയത്. കവറിലാക്കി മെഡലുകൾ വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു. ഇതിനൊപ്പം ഒരു കത്തുമുണ്ടായിരുന്നു. ക്ഷമിക്കണമെന്നും നിങ്ങൾ അധ്വാനിച്ച അംഗീകാരം നിങ്ങൾക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഇതിനു ശേഷം മോഷ്ടാക്കൾ കടന്നു കളഞ്ഞെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോഷ്ടാക്കൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
— Blue Sattai Maran (@tamiltalkies) February 13, 2024
2014-ൽ പുറത്തിറങ്ങിയ 'കാക്ക മുട്ടൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠൻ. 2022-ൽ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഇദ്ദേഹത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 'കൃമി', 'കുട്രമേ ദണ്ഡനൈ', 'ആണ്ടവൻ കട്ടളൈ' എന്നിവയാണ് മണികണ്ഠൻ സംവിധാനം ചെയ്ത ചിത്രങ്ങൾ.