'ശബ്ദമില്ലാതെ സോഷ്യൽ മീഡിയ കത്തിച്ചു കൊടുക്കും'; 'ഭ്രമയുഗം' പ്രസ്സ് മീറ്റിൽ മമ്മൂട്ടി, ആഘോഷം

ചിത്രം സോഷ്യൽ മീഡിയ ഭരിച്ചു തുടങ്ങിയതോടെ നിരവധി കമന്‍റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.
'ശബ്ദമില്ലാതെ സോഷ്യൽ മീഡിയ കത്തിച്ചു കൊടുക്കും'; 'ഭ്രമയുഗം' പ്രസ്സ് മീറ്റിൽ മമ്മൂട്ടി, ആഘോഷം

ആരാധകരും പ്രേക്ഷകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം 'ഭ്രമയുഗ'ത്തിന്റെ പ്രസ്സ് മീറ്റ് ഇന്ന് കൊച്ചിയിൽ നടന്നു. പ്രസ്സ് മീറ്റിൽ എത്തിയ മമ്മൂട്ടിയുടെ ഔട്ട്ഫിറ്റും ലുക്കുമാണ് സോഷ്യൽ മീഡിയ ചർച്ച. മമ്മൂട്ടി എത്തുന്ന ഏത് പരിപാടിയിലായാലും വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരമൊരു ലുക്കാണ് ഇന്നും മലയാളികൾ കണ്ടത്.

ബ്ലാക് ആൻഡ് വൈറ്റിലാണ് ആണ് 'ഭ്രമയു​ഗം' തിയേറ്ററിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ കോമ്പോയിൽ ആയിരുന്നു അണിയറ പ്രവർത്തകർ പ്രസ്സ് മീറ്റിൽ എത്തിയതും. സ്റ്റൈലിഷ് ലുക്കിൽ വെള്ള ഷർട്ടും കറുത്ത പാന്റ്സും അണിഞ്ഞ് എത്തിയ മമ്മൂട്ടിയെയാണ് ഫോട്ടോകളിലും വീഡിയോകളിലും കാണാൻ സാധിക്കുന്നത്.

'ശബ്ദമില്ലാതെ സോഷ്യൽ മീഡിയ കത്തിച്ചു കൊടുക്കും'; 'ഭ്രമയുഗം' പ്രസ്സ് മീറ്റിൽ മമ്മൂട്ടി, ആഘോഷം
'പരീക്ഷണം നടത്തുമ്പോൾ വഴിയിൽ ഉപേക്ഷിച്ച് പോകരുത്'; ഭ്രമയുഗത്തെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി

ചിത്രം സോഷ്യൽ മീഡിയ ഭരിച്ചു തുടങ്ങിയതോടെ നിരവധി കമന്‍റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. 'ഇക്ക വേറെ ലെവൽ', 'അള്ളാഹ് ബിലാലിക്ക', 'ഇത് പോലെ മൊഞ്ചുള്ള ഒരു ജിന്ന് വേറെ കാണൂല്ലാ', മനുഷ്യ ഇതെന്ത് ഭാവിച്ചാ', എന്നിങ്ങനെ നീളുന്നു കമന്‍റുകൾ. തന്റെ പുതിയ ചിത്രമായ 'ടർബോ'യിലെ ഹെയർ സ്റ്റൈയിലിലാണ് നടൻ എത്തിയത്.

ഫെബ്രുവരി 15നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com