'കുടുംബത്തിന് ചീത്തപ്പേര്, മനഃപൂര്‍വം മാനം കെടുത്തും', ഭ്രമയുഗത്തിനതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ

ചിത്രത്തിന്റെ സംവിധായകനോ അണിയറപ്രവർത്തകരോ ഇതു സംബന്ധിച്ച് തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബം പറയുന്നു
'കുടുംബത്തിന് ചീത്തപ്പേര്, മനഃപൂര്‍വം മാനം കെടുത്തും',  ഭ്രമയുഗത്തിനതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ

ഭ്രമയുഗത്തിലൂടെ 'കുഞ്ചമൺ പോറ്റി' എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരിലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. റിലീസാകാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ തിരിച്ചടി.

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമായ ‘കുഞ്ചമൺ പോറ്റി’ അഥവാ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിൽ ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിക്കുന്നത് കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഹൈക്കോടതിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു.

'കുടുംബത്തിന് ചീത്തപ്പേര്, മനഃപൂര്‍വം മാനം കെടുത്തും',  ഭ്രമയുഗത്തിനതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ
'കട്ട വർക്ക് ഔട്ടിൽ നടൻ'; എസ് കെ 21ന് വേണ്ടി ശിവകാർത്തികേയൻ ഫോമിൽ, ടീസർ ഉടൻ

മമ്മൂട്ടിയെപ്പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാടു പേരെ സ്വാധീനിക്കുമെന്നും, ചിത്രത്തിന്റെ സംവിധായകനോ അണിയറപ്രവർത്തകരോ ഇതു സംബന്ധിച്ച് തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബം പറയുന്നു. ചിത്രം കുടുംബത്തെ മനഃപൂര്‍വം താറടിക്കുമോയെന്നും സമൂഹത്തിനു മുൻപാകെ മാനം കൊടുത്തുമോ എന്നും ഭയപ്പെടുന്നു. കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും ചിത്രത്തിൽ നിന്ന് നീക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ടെന്നും തങ്ങൾ പാരമ്പര്യമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ‘ഭ്രമയുഗം’ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ഐതീഹ്യമാലയില്‍നിന്ന് എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് എന്നാണ്. ഈ കഥയിലെ നായകനായ ‘കുഞ്ചമൺ പോറ്റി’ എന്നു വിളിക്കുന്ന കഥാപാത്രം ദുർമന്ത്രവാദവും മറ്റും ചെയ്യുന്ന വ്യക്തിയാണ്. ഇത് കുടുംബത്തിനു സമൂഹത്തിന്റെ മുന്നിൽ ചീത്തപ്പേരു വരുത്തി വയ്ക്കുമെന്നാണ് ഹർജിക്കാരുടെ വാദം.

ഫെബ്രുവരി 15 ന് 22ലധികം രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. യു കെ, ഫ്രാന്‍സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും

Related Stories

No stories found.
logo
Reporter Live
www.reporterlive.com