മാളികപ്പുറം ടീം ഒന്നിക്കുന്ന 'ആനന്ദ് ശ്രീബാല'; സംവിധാനം വിഷ്ണു വിനയ്

അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയന്റെ മകൻ വിഷ്ണു വിനയ് ആണ്

dot image

മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'ആനന്ദ് ശ്രീബാല '. മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയന്റെ മകൻ വിഷ്ണു വിനയ് ആണ്. ഇന്ന് രാവിലെ 10.30 ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വെച്ച് സിനിമയുടെ പൂജ നടന്നു.

അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വരും ദിവസങ്ങളിൽ ചിത്രികരണം ആരംഭിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.

'മോഹൻലാലിനെ ഹിപ്പോക്രാറ്റെന്ന് വിളിച്ചത് അച്ഛന് തിരിച്ചറിവില്ലാത്തതുകൊണ്ട്'; ധ്യാൻ ശ്രീനിവാസൻ

ചന്ദ്രകാന്ത് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. ഗോപകുമാർ ജി കെ,സുനിൽ സിംഗ്, ജസ്റ്റിൻ ബോബൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്. ആർട്ട് ഡയറക്ടർ - സാബു റാം; സൗണ്ട് ഡിസൈൻ - രാജാകൃഷ്ണൻ എം ആർ; കോസ്റ്റും ഡിസൈനെർ - സമീറ സനീഷ്; മേക്ക് അപ് - റഹീം കൊടുങ്ങല്ലൂർ; അസോസിയേറ്റ് ഡയറക്ടർ - ബിനു ജി നായർ; പി ആർ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ; ഡിസൈൻ - ഓൾഡ് മങ്ക് ഡിസൈൻ.

dot image
To advertise here,contact us
dot image