ട്രെയിനിലെ സ്ഥിരംമോഷ്ടാവ് അറസ്റ്റിൽ; പിടികൂടുമ്പോള്‍ കയ്യില്‍ ഐഫോണും മറ്റൊരു ഫോണും

മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫിൽ (23) ആണ് പിടിയിലായത്

ട്രെയിനിലെ സ്ഥിരംമോഷ്ടാവ് അറസ്റ്റിൽ; പിടികൂടുമ്പോള്‍ കയ്യില്‍ ഐഫോണും മറ്റൊരു ഫോണും
dot image

കോഴിക്കോട്: ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് അറസ്റ്റിലായി. മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് സിഫിൽ (23) ആണ് പിടിയിലായത്. എറണാകുളം-നിസാമുദ്ധീൻ എക്സ്പ്രസിൽ നിന്ന് ലാപ്ടോപ് ഉൾപ്പെടെയുള്ള ബാ​​ഗ് മോഷ്ടിച്ചതിനും പുതുച്ചേരി-മം​ഗലാപുരം എക്സ്പ്രസിൻ്റെ ജനറൽ കോച്ചിലുണ്ടായിരുന്ന യാത്രക്കാരൻ്റെ ലാപ്ടോപ് അടങ്ങിയ ബാ​ഗ് മോഷ്ടിച്ചതിനുമാണ് അറസ്റ്റിലായത്. കാരയ്ക്കൽ-എറണകുളം എക്സ്പ്രസിൽ യാത്രക്കാരൻ്റെ ഐഫോൺ മോഷ്ടിച്ചതിനും ട്രെയിൻ യാത്രയ്ക്കിടെ ഫോൺ സംസാരിക്കാനായി വാങ്ങിയ ശേഷം കടന്നുകളഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ട്.

ഐഫോണും മറ്റൊരു ഫോണും ഇയാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലാപ്ടോപ് കൂടി ഇനി കണ്ടെത്താനുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഫോർട്ട് കൊച്ചി എന്നിവിടങ്ങിളിൽ ഇയാളുടെപേരിൽ കേസുകളുണ്ട്. കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം

Content Highlights: A young man who regularly steals on trains has been arrested

dot image
To advertise here,contact us
dot image