ഇത് കരുക്കൾ, ഇത് പകിട; ഭ്രമയുഗം 'ഗെയിം ത്രില്ലറോ?', ട്രെയ്‌ലർ പുറത്ത്

ഹൊറർ ആണോ ഗെയിം ത്രില്ലറാണോ എന്ന് പ്രേക്ഷകർക്ക് പിടിതരാത്ത ട്രെയിലറാണ് എത്തിയിരിക്കുന്നത്.
ഇത് കരുക്കൾ, ഇത് പകിട; ഭ്രമയുഗം 'ഗെയിം ത്രില്ലറോ?', ട്രെയ്‌ലർ പുറത്ത്

ഒടുവിൽ എത്തി...മലയാളക്കര കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഹൊറർ ആണോ ഗെയിം ത്രില്ലറാണോ എന്ന് പ്രേക്ഷകർക്ക് പിടിതരാത്ത ട്രെയിലറാണ് എത്തിയിരിക്കുന്നത്. എന്തായാലും മമ്മൂട്ടി എന്ന നടന്റെ അടുത്ത വിസ്മയം ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുമെന്ന് ഉറപ്പായി.

അബുദബിയിലെ അൽ വഹ്ദ മാളിൽ വെച്ചാണ് ഭ്രമയുഗത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. വന്‍ ജനാവലിയായിരുന്നു മാളിൽ ഉണ്ടായിരുന്നത്. മമ്മൂട്ടി എത്തിയതോടെ ആരാധകരെല്ലാം ആവേശഭരിതരായി. ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാൻ ഇനി വെറും അഞ്ച് ദിനങ്ങൾ മാത്രമേ ബാക്കിയുള്ളു. മമ്മൂട്ടി ട്രെയ്‌ലർ ലോഞ്ചിനായി പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇത് കരുക്കൾ, ഇത് പകിട; ഭ്രമയുഗം 'ഗെയിം ത്രില്ലറോ?', ട്രെയ്‌ലർ പുറത്ത്
'ആ ചിരിയിലുണ്ട് സാറെ എല്ലാം'; 'ഭ്രമയു​ഗം' വൈബിലിറങ്ങി മമ്മൂട്ടി, വീഡിയോ

ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. യു കെ, ഫ്രാന്‍സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഭൂതകാലത്തിന്റെ ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com