'കത്തനാരിലെ കുഞ്ചമൻ പോറ്റിയുമായി ഒരു ബന്ധവുമില്ല ഈ കഥാപാത്രത്തിന്'; രാഹുൽ സദാശിവൻ

'ഭൂതകാലം ഒരു വ്യത്യസ്ത സിനിമയാണ് അത് കണ്ടവർ ഭ്രമയുഗം കൂടുതൽ പേടിപ്പിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇരിക്കുന്നത് എന്നാൽ ഇത് അത്തരമൊരു ചിത്രമല്ല'. ഭ്രമയുഗം ഫെബ്രുവരി 15 നാണ് റിലീസ് ചെയ്യുന്നത്.

dot image

'കുഞ്ചമൻ പോറ്റി' എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരിലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഭ്രമയുഗത്തിൽ കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കത്തനാർ കഥകളിൽ ഉള്ളൊരു കഥാപാത്രമാണിത്. ഈ കഥാപാത്രത്തിന്റെ കഥയാകും സിനിമ പറയുന്നതെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

'ഭൂതകാലം ഒരു വ്യത്യസ്ത സിനിമയാണ് അത് കണ്ടവർ ഭ്രമയുഗം കൂടുതൽ പേടിപ്പിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇരിക്കുന്നത് എന്നാൽ ഇത് അത്തരമൊരു ചിത്രമല്ല, കത്തനാരിലെ കുഞ്ചമൻ പോറ്റിയുമായി ഈ കഥാപാത്രത്തിന് ഒരു ബന്ധവുമില്ല' എന്നാണ് സംവിധായകൻ രാഹുൽ സദാശിവൻ പറയുന്നത്. റേഡിയോ ഏഷ്യയോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.

ചിയാൻ 62 ൽ എസ് ജെ സൂര്യയും; 'സ്ക്രീനിൽ ഈ കോംബോ കാണാൻ കാത്തിരിക്കുന്നു' എന്ന് പ്രേക്ഷകർ

'ഭ്രമയുഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങൾ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൻ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറർ എലമെൻസ് ഉണ്ട്. പക്ഷേ ഇതൊരു സസ്പെൻസ് ത്രില്ലർ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്സ്പീരിയൻസ് വേറെ ആയിരിക്കും', എന്നാണ് രാഹുൽ സദാശിവൻ പറയുന്നത്.

ഭ്രമയുഗം എന്തുകൊണ്ട് ബ്ലാക് ആൻഡ് വൈറ്റിൽ എന്ന ചോദ്യത്തിന്, അതാണ് അതിന്റെ ഒരു നോവൽറ്റി. ഈ കാലത്ത് ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിംഗ് ഫാക്ടർ എന്നാണ് രാഹുൽ മറുപടി നൽകിയത്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഇൻട്രസ്റ്റിംഗ് ആയിട്ട് തോന്നിയെന്നും ഉടൻ തന്നെ ചെയ്യാമെന്ന് ഏറ്റുവെന്നും രാഹുൽ പറഞ്ഞു.

ഫെബ്രുവരി 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. യു കെ, ഫ്രാന്സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്ജുന് അശോകനും സിദ്ധാര്ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

dot image
To advertise here,contact us
dot image