സൂര്യ 'വാടിവാസൽ' ഉപേക്ഷിച്ചോ? വെട്രിമാരൻ ചിത്രത്തിൽ നിന്ന് നടനെ ഒഴിവാക്കിയതായി റിപ്പോർട്ട്

പ്രൊജക്ടുമായി ബന്ധപ്പെട്ട് വെട്രിമാരന്‍ ധനുഷിനെ സമീപിച്ചുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ട് പറയുന്നത്.
സൂര്യ 'വാടിവാസൽ' ഉപേക്ഷിച്ചോ? വെട്രിമാരൻ ചിത്രത്തിൽ നിന്ന് നടനെ ഒഴിവാക്കിയതായി റിപ്പോർട്ട്

സിനിമാ പ്രേമികളും ആരാധകരും ഏറെ കാലമായി കാത്തിരുന്ന ചിത്രം 'വാടിവാസലി'ൽ നിന്ന് നടൻ സൂര്യയെ ഒഴിവാക്കിയതായി അഭ്യൂഹം. സൂര്യ പുതിയ ബോളിവുഡ് ചിത്രം ഏറ്റെടുത്തതോടെ വടിവാസലില്‍ നിന്നും പിന്‍മാറിയതാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. മുൻപ് പല കാരണങ്ങളാൽ ഷൂട്ടിംഗ് നീണ്ടുപോയ ചിത്രമായിരുന്നു വാടിവാസൽ. ചില തമിഴ് മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

പ്രൊജക്ടുമായി ബന്ധപ്പെട്ട് വെട്രിമാരന്‍ ധനുഷിനെ സമീപിച്ചുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ട് പറയുന്നത്. എന്നാല്‍ ഇതിനൊന്നും ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. വാടിവാസലിന് വേണ്ടി സൂര്യ കാളയെ വളർത്തിയും ജെല്ലിക്കെട്ട് പരിശീലിച്ചതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. സ്വന്തമായി കാളയെ വാങ്ങി രണ്ട് വർഷം വളർത്തിയെന്നാണ് ആരാധകരുടെ വാദം.

സൂര്യ 'വാടിവാസൽ' ഉപേക്ഷിച്ചോ? വെട്രിമാരൻ ചിത്രത്തിൽ നിന്ന് നടനെ ഒഴിവാക്കിയതായി റിപ്പോർട്ട്
മാസ്സ് ലുക്കുമായി സൂര്യ.... 'കങ്കുവ' ചിത്രീകരണം പൂർത്തിയായി

അതേസമയം, ശിവ സംവിധാനത്തിൽ ഒരുങ്ങുന്ന 'കങ്കുവ'യാണ് സൂര്യയുടെ അടുത്തതായി തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com