'ഡെവിൾസ് ആൾട്ടർനേറ്റീവ്'; ഈ വർഷത്തെ ആദ്യ ഹിറ്റ്, ഓസ്‌ലര്‍ എന്ന് ഒടിടിയിലെത്തും?

'ഡെവിൾസ് ആൾട്ടർനേറ്റീവ്'; ഈ വർഷത്തെ ആദ്യ ഹിറ്റ്, ഓസ്‌ലര്‍ എന്ന് ഒടിടിയിലെത്തും?

ജയറാമിന് ശക്തമായ തിരിച്ചുവരവ് നൽകിയ ചിത്രം ഉടൻ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്

2024 ലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമാണ് മിഥുൻ മൗവ്വൽ തോമസ് സംവിധാനം ചെയ്ത ഓസ്‌ലര്‍. ജയറാമിന് ശക്തമായ തിരിച്ചുവരവ് നൽകിയ ചിത്രം ഉടൻ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ചിത്രം ഫെബ്രുവരി ഒമ്പത് മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുമെന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മെഡിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള സിനിമ ഇതുവരെ ആഗോളതലത്തിൽ 40 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ഇതോടെ ജയറാമിന്റെ കരിയറിലെ ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമയായി ഓസ്‌ലർ മാറിയിട്ടുണ്ട്. അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.

'ഡെവിൾസ് ആൾട്ടർനേറ്റീവ്'; ഈ വർഷത്തെ ആദ്യ ഹിറ്റ്, ഓസ്‌ലര്‍ എന്ന് ഒടിടിയിലെത്തും?
ഫെബ്രുവരി മാസം പോക്കറ്റ് കാലിയാകുമോ?; അണിയറയിൽ വമ്പൻ റിലീസുകൾ ഒരുങ്ങുന്നു

ജനുവരി 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്‌ത സിനിമയിൽ സുപ്രധാന വേഷത്തിൽ മമ്മൂട്ടിയുമെത്തുന്നുണ്ട്. അലക്‌സാണ്ടർ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിക്കുന്നത്. അനശ്വര രാജൻ, ജഗദീഷ്, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‍ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com