ജയം രവിയുടെ 'സൈറൻ' മുഴങ്ങി; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

സസ്പെൻസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ മലയാളി നായികമാരായ അനുപമ പരമേശ്വരനും കീർത്തി സുരേഷും പ്രധാനവേഷത്തിലെത്തുന്നു
ജയം രവിയുടെ 'സൈറൻ' മുഴങ്ങി; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

ജയം രവി നായകനായെത്തുന്ന 'സൈറൻ' ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. സസ്പെൻസുകളും ഫൈറ്റും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ട്രെയ്‌ലര്‍. സസ്പെൻസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രത്തിൽ മലയാളത്തിലെ അനുപമ പരമേശ്വരനും കീർത്തി സുരേഷും നായികമാരായി എത്തുന്നുണ്ട്. ശക്തമായ പൊലീസ് വേഷത്തിലാണ് കീർത്തി സുരേഷ് ചിത്രത്തിലെത്തുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ട്രെയ്‌ലറിൽ ഉടനീളം ജയം രവി പ്രത്യക്ഷപ്പെടുന്നത്.

ജയം രവിയുടെ 'സൈറൻ' മുഴങ്ങി; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
കൽക്കിയിലെ കലക്കൻ പാട്ടുകൾ അങ്ങ് യൂറോപ്പിൽ ചിത്രീകരികും

കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയുടെ വേഷമാണ് ജയം രവി കൈകാര്യം ചെയ്യുന്നത്. ശിക്ഷ കഴിഞ്ഞ് പുറത്തെത്തുന്ന നായകൻ പക തീർക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ജയിൽ മോചിതനായ ശേഷം നായകന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി പുരോഗമിക്കുന്നത്. അനുപമയാണ് ജയം രവിയുടെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത്. ട്രെയ്‌ലര്‍ നൽകുന്ന സൂചനകൾ അനുസരിച്ച് ജയം രവിയുടെ മകളുടെ വേഷത്തിലാണ് കീർത്തി സുരേഷ് ചിത്രത്തിൽ എത്തുന്നത്.

സിനിമയുടെ ആദ്യ ലിറിക്കൽ ഗാനവും ടീസറും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കവിതാമരയുടെ വരികൾക്ക് ജിവി പ്രകാശാണ് സംഗീത സംവിധാനം പകർന്നിരിക്കുന്നത്. ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഛായാഗ്രാഹണം സെൽവകുമാർ എസ്‌കെ നിർവഹിക്കുന്നു. ചിത്രത്തിൽ കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത് ബൃന്ദയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com