നൃത്തം ചെയ്ത് സായി കൃഷ്ണ, പുറത്ത് അമ്മയായും അധ്യാപികയായും നവ്യ നായർ; ചിത്രം പങ്കുവെച്ച് താരം

'നീയല്ലാതെ ഈ ലോകത്ത് എനിക്ക് മറ്റെന്താണ് വേണ്ടത്'
നൃത്തം ചെയ്ത് സായി കൃഷ്ണ, പുറത്ത് അമ്മയായും അധ്യാപികയായും നവ്യ നായർ; ചിത്രം പങ്കുവെച്ച് താരം

മകൻ സായി കൃഷ്ണ നൃത്തം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടി നവ്യ നായർ. എൻ്റെ മകനുമൊത്തുള്ള നിമിഷങ്ങൾ എന്നാരംഭിക്കുന്ന പോസ്റ്റിൽ മകനെ കുറിച്ച് അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് നവ്യ എഴുതിയിരിക്കുന്നത്. നവ്യയിലെ കലാവാസന മകനും കിട്ടിയിട്ടുണ്ടെന്ന് മനസിലാക്കുന്നതാണ് ചിത്രം. നീയല്ലാതെ ഈ ലോകത്ത് മറ്റെന്താണ് എനിക്ക് വേണ്ടത് എന്ന തുടങ്ങുന്ന ബിജിഎമ്മാണ് നവ്യ പങ്കുവെച്ച വീഡിയോയിലുള്ളത്.

'എൻ്റെ മകനുമൊത്തുള്ള നിമിഷങ്ങൾ. വികൃതിയായ ചേഷ്ടകളോടെ അതിശയിപ്പിക്കുന്ന അനുസരണയും അശ്രദ്ധയും അതേസമയം ശ്രദ്ധാലുവും, അവൻ എൻ്റെ വഴികാട്ടിയാണ്, എൻ്റെ സഹായിയാണ്, ചിലപ്പോഴൊക്കെ സന്തോഷകരമായ ഉപദ്രവങ്ങളുടെ ഉറവിടമാണവൻ. ഞാൻ നിന്നെ സ്നേഹിക്കുന്നു, നീയാണെന്റെ എല്ലാം', നവ്യ കുറിച്ചു.

നൃത്തം ചെയ്ത് സായി കൃഷ്ണ, പുറത്ത് അമ്മയായും അധ്യാപികയായും നവ്യ നായർ; ചിത്രം പങ്കുവെച്ച് താരം
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ ചലച്ചിത്രാവിഷ്കാരം; 'പോച്ചർ' ഫെബ്രുവരി 23ന്

കൊച്ചിയിൽ നവ്യയുടെ ഉടമസ്ഥതയിൽ മാതംഗി സ്കൂൾ ഓഫ് പെർഫോമിം​ഗ് ആർട്സ് എന്ന നൃത്തവിദ്യാലയം പ്രവർത്തിക്കുന്നുണ്ട്. മാതംഗിയിലെ വിദ്യാർത്ഥി കൂടിയാണ് സായ് കൃഷ്ണ. സായിയുടെ അമ്മ മാത്രമല്ല നൃത്ത അധ്യപികയാണ് നവ്യ. ഏറെ നാളത്തെ തന്റെ ആഗ്രഹമാണ് സഫലമായത് എന്ന് മാതംഗിയുടെ ഉദ്ഘാടന വേളയിൽ വികാര നിർഭരയായി നവ്യ പറഞ്ഞത് ശ്രദ്ധേയമായിരുന്നു. മുംബൈയിൽ ബിസിനസ്സ് ചെയ്യുന്ന സന്തോഷ് മേനോനാണ് നവ്യയുടെ ജീവിത പങ്കാളി. 2010 ജനുവരിയിലായിരുന്നു നവ്യയുടെ വിവാഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com