കുറച്ചധികം നേരം ഭയപ്പെടാൻ തയ്യാറാണോ?; ഭ്രമയുഗം റണ്ണിം​ഗ് ടൈം പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്
കുറച്ചധികം നേരം ഭയപ്പെടാൻ തയ്യാറാണോ?; ഭ്രമയുഗം റണ്ണിം​ഗ് ടൈം പുറത്ത്

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും സിനിമാപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്യാൻ പതിനഞ്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിനിമയുടെ റൺ ടൈം സമൂഹ മാധ്യമങ്ങളിൽ ചർച്ച നേടുകയാണ്. 140മിനിറ്റ്, അതായത് രണ്ട് മണിക്കൂറും 20 മിനിറ്റുമാണ് സിനിമയുടെ ദൈർഘ്യമെന്നാണ് റിപ്പോർട്ട്.

പ്രഖ്യാപനം മുതൽ ഭ്രമയുഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് അതിൽ പ്രധാന കാരണമായി പറയുന്നത്. തുടരെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിലും ആരാധകർ പ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. സിനിമയുടെ ടീസർ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നൽകുന്നതായിരുന്നു ടീസർ. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസർ അരക്കിട്ടുറപ്പിക്കുന്നുണ്ട്.

കുറച്ചധികം നേരം ഭയപ്പെടാൻ തയ്യാറാണോ?; ഭ്രമയുഗം റണ്ണിം​ഗ് ടൈം പുറത്ത്
മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിലെത്തും; വിതരണം ശ്രീ ഗോകുലം മൂവീസ്

അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെന്നാണ് സൂചന. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com