ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു; മൂന്ന് പേർ പിടിയിൽ, ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​ ആകാ​ത്ത​വ​ർ

ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി ചെ​റു​വേ​ലി​ൽ അ​ഷ്ക​റി​നെ​യും സം​ഘ​ത്തെ​യു​മാ​ണ് ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

dot image

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ആല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി ചെ​റു​വേ​ലി​ൽ അ​ഷ്ക​റി​നെ​യും സം​ഘ​ത്തെ​യു​മാ​ണ് ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പിടിയിലായ പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മോഷണത്തിന് മുൻപ് ഇവർ പ്രദേശത്തെ വൈ​ദ്യു​തി ബ​ന്ധം വിച്ഛേദിച്ചിരുന്നു. തുടർന്നാണ് പു​തു​ശ്ശേ​രി​ഭാ​ഗം മാ​യാ​യ​ക്ഷി​ക്കാ​വ് ദേ​വീ ക്ഷേ​ത്ര​ത്തി​ന്​ മു​ന്നി​ലെ കാ​ണി​ക്ക വ​ഞ്ചി​ ഇവർ കുത്തിത്തുറന്ന് മോഷണം നടത്തിയത്. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പ്രധാന പ്രതി അ​ഷ്ക​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Content Highlights: Three people arrested for stealing from the temple

dot image
To advertise here,contact us
dot image