രക്തത്തിലെ സ്‌പൈക്‌സ് കുറക്കാൻ ഞാൻ ചെയ്തത് ഈ സിമ്പിൾ കാര്യങ്ങൾ; അനുഭവം പങ്കുവെച്ച് സാമന്ത

ഭക്ഷണകാര്യങ്ങള്‍ ക്രമീകരിച്ചാല്‍ ഏറെ മാറ്റം കൊണ്ടുവരാമെന്നാണ് സാമന്ത അനുഭവം പങ്കെടുന്നത്

dot image

നിത്യജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്ന അസുഖങ്ങളിലൊന്നാണ് പ്രമേഹം. ജീവിതശൈലി രോഗങ്ങളിൽ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഇത്. ഈ അസുഖം മനുഷ്യന് വലിയ വില്ലനാണ്. രക്തത്തിലെ പഞ്ചസാരയിലെ അളവിന്റെ വർധനവ് പക്ഷാഘാതത്തിനും, ഹൃദയം, വൃക്ക, കരൾ രോഗങ്ങൾക്കും കാരണമാകുന്നു.

പ്രമേഹരോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ഘടകമാണ് രക്തത്തിലെ ഷുഗർ ലെവലിലെ ബാലൻസ് ഇല്ലായ്മ. രാവിലെകളിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതലുണ്ടാകുന്നത്. ഷുഗറിന്റെ അളവ് പെട്ടെന്ന് ഉയരുന്നതിനെയാണ് ഷുഗർ സ്‌പൈക്ക് എന്ന് പറയുന്നത്. ഇൻസുലിൻ പെട്ടെന്ന് ഉയരുന്നത് ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ ഈ ഷുഗർ സ്‌പൈക്കിനെ നിയന്ത്രിക്കാൻ നിർദേശങ്ങളുമായെത്തുകയാണ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. ഭക്ഷണകാര്യങ്ങളില്‍ ക്രമീകരണം കൊണ്ടുവന്നാൽ ഇതിൽ മാറ്റം കൊണ്ടുവരാമെന്നാണ് സാമന്ത അനുഭവം പങ്കെടുന്നത്.

അസാധരണമായ സ്‌പൈക്കുകൾ ഗ്ലൂക്കോമീറ്ററിൽ കാണിച്ചപ്പോഴാണ് താൻ ഈ രീതി പരീക്ഷിച്ചതെന്ന് സാമന്ത പറയുന്നു. 'എന്റെ സ്‌പൈക്കുകൾ പരിശോധിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഒരു ഗ്ലൂക്കോസ് മോണിറ്റർ ധരിച്ചിരുന്നത്.

എന്റെ ഭക്ഷണം വളരെ ആരോഗ്യകരമാണെങ്കിലും, അസാധാരണമായ ചില സ്‌പൈക്കുകൾ ഉണ്ടെന്ന് എനിക്ക് മനസിലായി. അപ്പോൾ മുതൽ ഞാൻ കഴിക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ഞാൻ ആദ്യം പച്ചക്കറികൾ കഴിക്കാൻ തുടങ്ങി. രണ്ടാമത് പ്രോട്ടീനും അവസാനം കാർബോഹൈഡ്രേറ്റുകളും എന്ന രീതിയില്‍ കഴിക്കുന്നതില്‍ പുതിയ ക്രമം കൊണ്ടുവന്നു. അത് സ്‌പൈക്കുകൾ കുറയ്ക്കാൻ ശരിക്കും സഹായിച്ചു,' സാമന്ത പറഞ്ഞു.

Content Highlights- Samantha Ruth Prabhu Swears By This Simple Eating Hack To Control Blood Sugar Spikes

dot image
To advertise here,contact us
dot image