നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

dot image

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു.

അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തിരുന്നു. 'കട്ടി പതംഗ്', 'മേരാ നാം ജോക്കർ', 'പർവരീഷ്', 'ദോ ഔർ ദോ പാഞ്ച്', 'ഹാഥി മേരെ സാഥി', 'ജുദായി', 'ദാദാഗിരി', 'കാരവന്', 'ബ്രഹ്മചാരി' എന്നിങ്ങനെ തുടങ്ങിയ നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി.

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

നടനും ഗായകനുമായ മെഹ്മൂദ് അലിയാണ് അദ്ദേഹത്തിന് ജൂനിയർ അലി എന്ന പേര് നൽകിയത്. 1967 ൽ പുറത്തിറങ്ങിയ 'നൗനിഹാൽ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലേക്ക് കടന്നുവന്നത്. ഒരു അഭിനേതാവെന്നതിനപ്പുറം മറാഠി സിനിമകൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image