3010 കോടിയുടെ ആസ്തി; വിജയ്‍യോ രജനികാന്തോ അല്ല, തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍താരം

ഒരു തെന്നിന്ത്യൻ താരത്തിന്റെ സാമ്പത്തിക നേട്ടവും ആസ്തിയുമാണ് ചർച്ചയാകുന്നത്
3010 കോടിയുടെ ആസ്തി; വിജയ്‍യോ രജനികാന്തോ അല്ല, തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍താരം

കൊവിഡാനന്തരം ഇന്ത്യൻ സിനിമ പ്രതിസന്ധി നേരിട്ടെങ്കിലും ഒടിടിയുടെ വരവിനൊപ്പം തെന്നിന്ത്യൻ ചിത്രങ്ങൾക്ക് ലോകവ്യാപകമായി പ്രേക്ഷകരുണ്ടായത് ഈ കാലയളവിലെ നേട്ടമാണ്. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് ആണെന്ന പൊതുധാരണ പൊളിഞ്ഞതിനൊപ്പം ബോളിവുഡിനെപ്പോലും അമ്പരപ്പിക്കുന്ന വിജയങ്ങളാണ് സമീപകാലത്ത് തെന്നിന്ത്യയ്ക്ക് സാധ്യമായത്. വിജയങ്ങള്‍ നേടുന്ന സൂപ്പര്‍താരങ്ങളുടെ താരമൂല്യം ഉയരുക സ്വാഭാവികമാണ്. എന്നാൽ ഒരു തെന്നിന്ത്യൻ താരത്തിന്റെ സാമ്പത്തിക നേട്ടവും ആസ്തിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

3010 കോടിയുടെ ആസ്തി; വിജയ്‍യോ രജനികാന്തോ അല്ല, തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍താരം
'നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡ് അല്ല'; വിശദീകരണവുമായി അൽഫോൺസ് പുത്രൻ

അവസാനം പുറത്തിറങ്ങിയ 'ജയിലറിൽ' രജനിയുടെ പ്രതിഫലം 110 കോടിയായിരുന്നു. 'ലിയോ'യ്ക്കായി 130 കോടിയാണ് വിജയ് വാങ്ങിയത്. 'വിക്രം' സിനിമയുടെ വിജയത്തിന് ശേഷം 'ഇന്ത്യൻ 2'നായി 150 കോടിയാണ് കമൽ ഹാസന്റെ പ്രതിഫലം.

നാഗാര്‍ജുന
നാഗാര്‍ജുന

ജിക്യൂ മാസികയുടെ റിപ്പോര്‍ട്ട് പ്രകാരം തെന്നിന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ആസ്തിയുള്ള ആള്‍ അക്കിനേനി നാഗാര്‍ജുനയാണ്. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ ആകെ ആസ്തി 3010 കോടിയാണ്. 9 മുതല്‍ 20 കോടി വരെയാണ് നിലവില്‍ ഓരോ ചിത്രത്തിനും താരം വാങ്ങുന്ന പ്രതിഫലം. അഭിനയത്തിന് പുറമെ മറ്റു സാമ്പത്തിക ശ്രോതസ്സുകളുമുണ്ട്.

3010 കോടിയുടെ ആസ്തി; വിജയ്‍യോ രജനികാന്തോ അല്ല, തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍താരം
ജോജു ജോര്‍ജ് ചിത്രത്തില്‍ നിന്ന് ഛായാഗ്രാഹകൻ വേണുവിനെ മാറ്റി; ഭീഷണി കോളുകള്‍ വരുന്നെന്ന് വേണു

അന്നപൂര്‍ണ സ്റ്റുഡിയോസ് എന്ന ബാനറില്‍ ചലച്ചിത്ര നിര്‍മ്മാതാവാണ് നാഗാർജുന. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപമുള്ള നാഗാര്‍ജുനയ്ക്ക് ഐഎസ്എല്ലിലെ കേരള ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിലും നിക്ഷേപം ഉണ്ടായിരുന്നു. ഹൈദരാബാദില്‍ കണ്‍വെന്‍ഷന്‍ സെന്‍ററും നിരവധി ബ്രാൻഡുകളുടെ മുഖവുമാണ് അദ്ദേഹം. നാഗാര്‍ജുനയുടെ ഗാരേജില്‍ 50ൽ അധികം ആഡംബര കാറുകളുണ്ട്. ഹൈദരാബാദിൽ താമസിക്കുന്ന ബംഗ്ലാവിന് 45 കോടി രൂപയാണ് മൂല്യം. ഒരു പ്രൈവറ്റ് ജെറ്റും ചേരുന്നതാണ് നാഗാർജുനയുടെ ആകെ ആസ്തി.

3010 കോടിയുടെ ആസ്തി; വിജയ്‍യോ രജനികാന്തോ അല്ല, തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍താരം
ഐഎഫ്എഫ്കെ 2023; 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്

ദക്ഷിണേന്ത്യയിലെ അഭിനേതാക്കളിൽ, ദഗ്ഗുബതി വെങ്കിടേഷിന് 2200 കോടിയും ചിരഞ്ജീവിയ്ക്ക് 1650 കോടി രൂപയുമാണ് ആസ്തി. ജിക്യു, ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം 1370 കോടി രൂപ ആസ്തിയുള്ള ചിരഞ്ജീവിയുടെ മകൻ രാം ചരണിനാണ് നാലാം സ്ഥാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com