രജനികാന്ത് വീണ്ടും പൊലീസ് കുപ്പായത്തിൽ, മേധാവിയായി ബിഗ് ബി; 'തലൈവർ 170'ലെ റോളുകൾ ഇങ്ങനെ

ഇരുവരും ഒന്നിച്ചുളള മുംബൈ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പൂർത്തിയായി

dot image

രജനികാന്തും അമിതാഭ് ബച്ചനും 33 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷ വെക്കുന്ന ചിത്രമാണ് 'തലൈവർ 170'. ഇപ്പോൾ സിനിമയിലെ താരങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകാനുന്നത്. രജനികാന്ത് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ പൊലീസ് മേധാവിയായിട്ടാണ് എത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വളരെ ചുരുക്കം രംഗങ്ങളിൽ മാത്രമുള്ള കാമിയോ വേഷത്തിലാണ് അമിതാഭ് ബച്ചൻ സിനിമയിലെത്തുന്നത്. രജനികാന്തിന്റെ പൊലീസ് കഥാപാത്രത്തെ നിയന്ത്രിക്കുന്ന കഥാപാത്രമാണ് അമിതാഭ് ബച്ചന്റേത്. ഇരുവരും ഒന്നിച്ചുളള മുംബൈ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പൂർത്തിയായി.

മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. വിക്രമിനും മാമന്നനനും ശേഷമുള്ള ഫഹദിന്റെ ചിത്രമാണ് ഇത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us