'ദി കൗണ്ട് ഡൗൺ ബിഗിൻ'; 'മലൈക്കൊട്ടൈ വാലിബൻ' ജനുവരിയിൽ

മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ മോഹൻലാലിനൊപ്പം ഒരുക്കുന്ന ചിത്രമെന്നത് സിനിമയ്ക്ക് മേലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ചു

dot image

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കൊട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. 2024 ജനുവരി 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വാലിബനെത്തുമെന്ന് അറിയിച്ചുകൊണ്ട് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാൾ ദിവസമാണ് പ്രഖ്യാപനം.

2022 ഒക്റ്റോബറിലാണ് ചിത്രം പ്രഖ്യാപിക്കപ്പെടുന്നത്. അന്നു മുതൽ വാലിബനുമായി ബന്ധപ്പെട്ട ചർച്ചകൾ കൊണ്ട് സജീവമാണ് സോഷ്യൽ മീഡിയ. മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ മോഹൻലാലിനൊപ്പം ഒരുക്കുന്ന ചിത്രം എന്നതാണ് ഇതിന് കാരണം.

ഗോധയ്ക്ക് സമാനമായ മണൽ പരപ്പിൽ ഒരു മായാജാലക്കാരനെപ്പോലെയിരിക്കുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. പുറത്തുവന്ന മുൻ ചിത്രങ്ങളിലെ ലുക്കിന് സമാനമായി മുടി കുടുമ കെട്ടി, കാലിൽ തളയിട്ട് ചമ്രംമടഞ്ഞിരിക്കുകയാണ് മോഹൻലാൽ. ചുറ്റും ചില ആളുകളെയും കാണാം.

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്വാസില് ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷന് രാജസ്ഥാന് ആയിരുന്നു. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂണ് രണ്ടാം വാരം ആണ്. അടുത്തിടെ വാട്സ്ആപ് ചാനൽ തുടങ്ങിയ മോഹന്ലാല് മലൈക്കോട്ടൈ വാലിബൻ പ്രധാന അപ്ഡേറ്റ് ഇന്നുണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image