'ലോകി പണി തുടങ്ങി'; പുതിയ പോസ്റ്ററുമായി ടീം 'ലിയോ'

വിജയ്‍യുടെ സാൾട്ട് ആൻഡ് പെപ്പർ ലുക്കാണ് ഹൈലൈറ്റ്
'ലോകി പണി തുടങ്ങി'; പുതിയ പോസ്റ്ററുമായി ടീം 'ലിയോ'

പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കവെ വിജയ്-ലോകേഷ് ആരാധകർക്ക് സർപ്രൈസൊരുക്കി 'ലിയോ' അണിയറപ്രവർത്തകർ. ലിയോയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകായണ്. വിജയ് മാത്രമാണ് പോസ്റ്ററിൽ ഉള്ളത് 'സമാധാനമായിരിക്കൂ, യുദ്ധം ഒഴിവാക്കൂ' (Keep calm and Avoid Battle) എന്നാണ് പോസ്റ്ററിലെ ക്യാപ്ഷൻ. വരാനിരിക്കുന്നത് നിസാര സിനിമയല്ല എന്ന സൂചനയാണോ ക്യാപ്ഷൻ കൊണ്ട് അർത്ഥമാക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

വിജയ് ആരാധകർ ലിയോയുടെ പോസ്റ്ററിനായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ലോകേഷ് ഒരു പുരസ്കാര​ ദാന ചടങ്ങിൽ പറഞ്ഞത്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളും പുറത്തിറക്കുമെന്നാണ് നിർമ്മാതാക്കൾ നൽകുന്ന സൂചന. കശ്മീരിലെ തണുപ്പിൽ നിൽക്കുന്ന വിജയ് ആണ് പോസ്റ്ററിൽ. നടന്റെ സാൾട്ട് ആൻഡ് പെപ്പർ ലുക്കും മറ്റൊരു ഹൈലൈറ്റാണ്.

ഒക്ടോബർ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. വിജയ്‍യ്ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com