ഇനി കുടുംബത്തിനൊപ്പം; ധർമ്മേന്ദ്രയുടെ ചികിത്സയ്ക്ക് സണ്ണി ഡിയോൾ അമേരിക്കയിൽ

ധർമ്മേന്ദ്രയും സണ്ണി ഡിയോളും അടുത്ത 20 ദിവസം അമേരിക്കയിലായിരിക്കും
ഇനി കുടുംബത്തിനൊപ്പം; ധർമ്മേന്ദ്രയുടെ ചികിത്സയ്ക്ക് സണ്ണി ഡിയോൾ അമേരിക്കയിൽ

ഗദ്ദർ 2വിലൂടെ സണ്ണി ഡിയോൾ ബോളിവുഡിൽ ഗംഭീര തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായാണ് ചിത്രം തിയേറ്ററുകൾ വിട്ടത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം അച്ഛൻ ധർമ്മേന്ദ്രയെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോവുകയാണ് താരം.

ധർമ്മേന്ദ്രയും സണ്ണി ഡിയോളും അടുത്ത 20 ദിവസം അമേരിക്കയിലായിരിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ധർമ്മേന്ദ്രയുടെ ആരോഗ്യത്തിൽ ഭയപ്പെടാനൊന്നുമില്ലെന്നാണ് വിവരം.

'ബാഹുബലി 2', 'പഠാൻ' എന്നിവയ്ക്ക് പിന്നാലെ 'ഗദ്ദർ 2' 500 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. സണ്ണി ഡിയോള്‍ നായകനായ 'ബോർഡറി'ന്റെ രണ്ടാം ഭാഗവും അണിയറയിലാണ്. 1997ലാണ് ബോർഡർ ഒന്നാം ഭാഗം റിലീസ് ചെയ്തത്. സണ്ണി ഡിയോളിന് പുറമെ സുനിൽ ഷെട്ടി, ജാക്കി ഷ്രോഫ്, അക്ഷയ് ഖന്ന, പൂജ ഭട്ട്, തബു തുടങ്ങി വൻ താരനിര സിനിമയുടെ ഭാഗമായിരുന്നു. ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ബോർഡർ. പുതിയ ചിത്രത്തിൽ നിരവധി യുവതാരങ്ങൾ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com