ബി​ഗ് സ്ക്രീൻ വിജയത്തിന് ശേഷം ഒടിടിയിലേക്ക്; 'മാമന്നൻ' സ്ട്രീമിങ് ആരംഭിച്ചു

നെറ്റ്ഫ്ലിക്സിലാണ് ഇന്നലെ അര്‍ധരാത്രിയോടെ റിലീസ് ചെയ്തത്
ബി​ഗ് സ്ക്രീൻ വിജയത്തിന് ശേഷം ഒടിടിയിലേക്ക്; 'മാമന്നൻ' സ്ട്രീമിങ് ആരംഭിച്ചു

പരിയേറും പെരുമാൾ, കര്‍ണൻ എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജിന്റെ സംവിധാനത്തിലൊരുങ്ങി തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേ‌ടിയ ചിത്രമാണ് മാമന്നൻ. ചിത്രം ഒടിടിയിൽ ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് അര്‍ധരാത്രിയോടെ റിലീസ് ചെയ്തത്. ഇക്കാര്യം നെറ്റ്ഫ്ലിക്സ് ‌ട്വിറ്ററിൽ കുറിച്ചിരുന്നു.

വടിവേലുവിന്റെ നീണ്ട നാളത്തെ ഇ‌ടവേളയ്ക്ക് ശേഷമുള്ള മ‌ടങ്ങിവരവ് ​ഗംഭീരമാക്കിക്കൊണ്ടുള്ള ചിത്രത്തിൽ ഉദയനിധി സ്റ്റാലിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാതീയതയ്ക്കെതിരെയുള്ള ഉറച്ച ശബ്ദമായാണ് സിനിമ പ്രേക്ഷകരിലേക്ക് സംവിധായകൻ എത്തിച്ചത്.

റിലീസിന് മുൻപ് മുതൽ വിലക്ക് ഭീഷണി നേരിട്ട മാമന്നൻ കോട‌തിയിൽ പൊരുതി ജയിച്ചതിന് ശേഷമാണ് തിയേറ്ററിലും വിജയം കാണിച്ചത്.

റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിന്‍ ആണ്. വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍റെ മകന്‍ അതിവീരനെയാണ് ഉദയനിധി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രത്നവേലു എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com