അവഞ്ചേഴ്സും സൂപ്പർമാനും മാത്രമല്ല, പ്രഭാസും കോമിക്-കോണിലേക്ക്; 'പ്രൊജക്ട് കെ' അന്താരാഷ്ട്ര ലോഞ്ചിംഗ്

ഒരു ഹോളിവുഡ് സിനിമയുടേത് പോലെയുള്ള പ്രീ-പ്രൊഡക്ഷനും ചിത്രീകരണവുമാണ് പ്രൊജക്ട് കെയും പിന്തുടരുന്നത്
അവഞ്ചേഴ്സും സൂപ്പർമാനും മാത്രമല്ല, പ്രഭാസും കോമിക്-കോണിലേക്ക്; 'പ്രൊജക്ട് കെ' അന്താരാഷ്ട്ര ലോഞ്ചിംഗ്

സാൻ ഡീ യാഗോ കോമിക്-കോൺ (എസ്‌ഡിസിസി) വേദിയിലേക്ക് ആദ്യ ഇന്ത്യൻ സിനിമയായി പ്രഭാസ് നായകനാകുന്ന ചിത്രം 'പ്രൊ​ജക്ട് കെ'. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ വരുന്ന ത്രില്ലറാണ്. 600 കോടിക്കുമുകളിലാണ് പ്രൊജക്ട് കെയുടെ ബജറ്റ്. ഒരു ഹോളിവുഡ് സിനിമയുടേത് പോലെയുള്ള പ്രീ-പ്രൊഡക്ഷനും ചിത്രീകരണവുമാണ് പ്രൊജക്ട് കെയും പിന്തുടരുന്നത് എന്നാണ് റിപ്പോർട്ട്.

ഡിസിയുടെയും മാർവലിന്റെയും പ്രൊജക്ടുകൾ പ്രഖ്യാപിക്കുന്ന വേദിയാണ് സാൻ ഡീ യാഗോ കോമിക്-കോൺ. ഇവിടെ ആദ്യമായി എത്തുന്ന ഇന്ത്യൻ സിനിമ എന്ന നിലയിൽ പ്രൊജക്ട് കെ ചരിത്രത്തിൽ ഇടം നേടുന്നതിനൊപ്പം തന്നെ ലോകശ്രദ്ധ നേടുന്ന മറ്റൊരു തെന്നിന്ത്യൻ സിനിമ എന്ന ഖ്യാതി കൂടി സ്വന്തമാക്കുകയാണ്.

പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിന്റെ കാർട്ടൂൺ പതിപ്പ് കോമിക് കോൺ പോസ്റ്ററായി നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. വൈജയന്തി മൂവീസ് കോമിക് കോണിൽ ചിത്രം അവതരിപ്പിക്കും. ചിത്രത്തിന്റെ ടൈറ്റിൽ, ട്രെയ്‍ലർ, റിലീസ് തീയതി എന്നിവ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പ്രധാന അഭിനേതാക്കളോടൊപ്പം സംവിധായകൻ നാഗ് അശ്വിനും പങ്കെടുക്കും എന്നാണ് വിവരം. ജൂലൈ 20നാണ് പ്രൊജക്ട് കെയുടെ സാൻ ഡീഗോ കോമിക്-കോണിലെ ലോഞ്ചിംഗ് നടക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com