'മാമന്നന്' ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജ് ; സംവിധായകന് ഉദയനിധിയു‌ടെ സ്നേഹസമ്മാനം

'മാമന്നന്' ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജ് സാറിന് നന്ദി'
ഉദയനിധി സ്റ്റാലിനും സംവിധായകൻ മാരി സെൽവാരജും
ഉദയനിധി സ്റ്റാലിനും സംവിധായകൻ മാരി സെൽവാരജും

നിറഞ്ഞ കൈയ്യടികളും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകായാണ് മാരി സെൽവരാജിന്റെ 'മാമന്നൻ'. സോഷ്യൽ മീഡിയയിലെത്തുന്നത്. ഉദയനിധിയുടെ നിർമ്മാണത്തിലൊരുങ്ങിയ ചിത്രത്തിൽ നായകനായതും അദ്ദേഹം തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റ വിജയാഘോഷത്തിന്റെ ഭാ​ഗമായി ഉദയനിധി മാരി സെൽവരാജിന് നൽകിയ സമ്മാനമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീല നിറത്തിലുള്ള ഒരു മിനി കൂപ്പർ കാറാണ് സമ്മാനം. ഉദയനിധി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂ‌ടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

എല്ലാവരും വ്യത്യസ്തമായി സിനിമ ചർച്ച ചെയ്യുന്നു. അവർ തങ്ങളുടെ ചിന്തകളെ സിനിമയുടെ കഥയുമായി അവരുടെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ആശയങ്ങൾ പങ്കുവെയ്ക്കുന്നു. ലോകമെമ്പാടുമുള്ള തമിഴർക്കിടയിൽ മാമന്നൻ ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു.

അംബേദ്കർ, പെരിയാർ, അണ്ണാ, കലൈനാർ തുടങ്ങിയ നമ്മുടെ നേതാക്കൾ യുവതലമുറയിൽ ആത്മാഭിമാന ബോധവും സാമൂഹിക നീതി ചിന്തകളും വളർത്തിയെടുത്തു. മാമന്നൻ വാണിജ്യ വിജയവുമായി. മാരി സെൽവരാജിന് ഒരു മിനി കൂപ്പർ കാർ സമ്മാനിച്ചതിൽ അതിയായി സന്തോഷിക്കുന്നു. 'മാമന്നന്' ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജ് സാറിന് നന്ദി, ചിത്രം പങ്കുവെച്ച് ഉദയ് കുറിച്ചു.

ഒൻപത് കോടിയാണ് രണ്ട് ദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നുമാത്രം മാമന്നൻ സ്വന്തമാക്കിയത്. വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് തുടങ്ങിയവർക്കൊപ്പം എത്തിയ ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയാണ് മാമന്നൻ. ജൂൺ 29-നാണ് ചിത്രം റിലീസിനെത്തിയത്. കേരളത്തിലും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com