

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ബിസിനസ് കുടുംബം ആരുടേതാണെന്നല്ലേ?. അംബാനി കുടുംബം തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. അതേസമയം സ്വന്തം ബിസിനസ് കെട്ടിപ്പടുത്ത ആദ്യ തലമുറയിലെ സമ്പന്ന കുടുംബങ്ങളില്‍ ഗൗതം അദാനിയുടെ കുടുംബമാണ് ഒന്നാമതെത്തിയിരിക്കുന്നത്. 'ബാര്‍ക്ലേയ്‌സ് പ്രൈവറ്റ് ക്ലയന്റ്‌സ് ഹുറൂണ്‍ ഇന്ത്യ'യുടെ 2026-ലെ List of the most valuable family businesses ലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 300 കുടുംബ ബിസിനസുകാരുടെ ആകെ സമ്പത്ത് ഏകദേശം 138 ലക്ഷം കോടി രൂപയാണ്. ഈ തുക ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയായി കണക്കാക്കിയാല്‍ ലോകത്തിലെ 18-ാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നാണ് കരുതപ്പെടുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അംബാനി കുടുംബത്തിന്റെ ആകെ സമ്പത്ത് ഏകദേശം 25.8 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുടുംബത്തിന്റെ സമ്പത്തില്‍ ഏകദേശം 8.5 ശതമാനം കുറവുണ്ടായെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇത്തവണയും അംബാനി കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് അംബാനി കുടുംബത്തിന്റെ സമ്പത്തിന്റെ പ്രധാന അടിത്തറ. ടെലികോം, റീട്ടെയില്‍, ഊര്‍ജം തുടങ്ങി നിരവധി മേഖലകളിലാണ് റിലയന്‍സിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നത്.

പാരമ്പര്യമായി ലഭിച്ച ബിസിനസിന് പകരം സ്വന്തം നിലയില്‍ ബിസിനസ് കെട്ടിപ്പടുത്തവരില്‍ ഗൗതം അദാനിയുടെ കുടുംബമാണ് ഒന്നാമത്. അദാനി കുടുംബത്തിന്റെ ആകെ സമ്പത്ത് ഏകദേശം 19.6 ലക്ഷം കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടിലെ കണക്ക്. തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജം, ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങള്‍, പുനരുപയോഗ ഊര്‍ജം തുടങ്ങിയവയൊണ് അദാനി ഗ്രൂപ്പിന്റെ പ്രധാന ബിസിനസ് മേഖലകള്‍.
സുനില്‍ ഭാരതി മിത്തലിന്റെ കുടുംബമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഭാരതി എയര്‍ടെല്ലിന്റെ പ്രമോട്ടറായ മിത്തല്‍ കുടുംബത്തിന്റെ സമ്പത്ത് ഏകദേശം 12.1 ലക്ഷം കോടി രൂപയാണ്.ആദ്യ തലമുറയിലെ ബിസിനസ് കുടുംബങ്ങളെ മാത്രം പരിഗണിച്ചാല്‍ അദാനിക്ക് ശേഷം രണ്ടാം സ്ഥാനത്താണ് മിത്തല്‍ കുടുംബം.

കുമാര്‍ മംഗലം ബിര്‍ളയുടെ കുടുംബം ഏകദേശം 8.14 ലക്ഷം കോടി രൂപ സമ്പത്തുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ബിസിനസ് സിമന്റ്, ലോഹങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, ഫാഷന്‍ തുടങ്ങി വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു.
റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 300 കുടുംബ ബിസിനസുകളുടെ ആകെ സമ്പത്ത് ഏകദേശം 138 ലക്ഷം കോടി രൂപ, അതായത് ഏകദേശം 1.46 ട്രില്യണ്‍ ഡോളര്‍ ആണ്. ഇത് ഒരു രാജ്യത്തിന്റെ GDP യുമായി താരതമ്യം ചെയ്താല്‍ ലോകത്തിലെ 18-ാമത്തെ വലിയ സമ്പദ് വ്യവസ്ഥയ്ക്ക് തുല്യമാണ്. നെതര്‍ലാന്‍ഡ്‌സ്, സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയേക്കാള്‍ കൂടുതലാണ് ഈ തുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്ന് വര്‍ഷത്തിനിടെ സമ്പത്ത് വളര്‍ച്ചയുടെ കാര്യത്തില്‍ അഹൂജ കുടുംബമാണ് ഏറ്റവും മുന്നിലുള്ളത്. ഷാഹി എക്‌സ്‌പോര്‍ട്ട്‌സിന്റെ ഉടമകളായ അഹൂജ കുടുംബത്തിന്റെ സമ്പത്ത് ഏകദേശം 352 ശതമാനം വര്‍ധിച്ച് 37,500 കോടി രൂപയിലെത്തി. അതേസമയം ഗാര്‍വെയര്‍ ഹൈടെക് ഫിലിംസിലെ ഗാര്‍വെയര്‍ കുടുംബത്തിന്റെ സമ്പത്ത് മൂന്ന് വര്‍ഷത്തിനിടെ ഏകദേശം 300 ശതമാനം വര്‍ധിച്ച് 15,600 കോടി രൂപയിലെത്തി.
ഇന്ത്യയിലെ കുടുംബ ബിസിനസുകള്‍ എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. രാജ്യത്തെ പ്രമുഖ വ്യവസായ കുടുംബങ്ങള്‍ ടെലികോം മുതല്‍ ഊര്‍ജം, അടിസ്ഥാന സൗകര്യം, റീട്ടെയില്‍, ലോഹങ്ങള്‍, ഫാഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ വന്‍തോതില്‍ ബിസിനസ് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Content Highlights : The list of India's wealthiest families has been released. Which families are on the list, and how much wealth do they possess?