ഒരു ചെറിയ അശ്രദ്ധ മതി വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ കറണ്ട് ബില്ല് വര്‍ധിക്കാന്‍

വാഷിംഗ് മെഷീന്‍ ഒറ്റ അലക്കില്‍ എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു?. വൈദ്യുതബില്ല് വര്‍ധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം?

ഒരു ചെറിയ അശ്രദ്ധ മതി വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ കറണ്ട് ബില്ല് വര്‍ധിക്കാന്‍
dot image

മിക്കവാറും എല്ലാ വീടുകളിലും വാഷിംഗ് മെഷീന്‍ ഒരു ആവശ്യം തന്നെയാണ്. അലക്കല്‍ എളുപ്പമാക്കാനും ശാരീരിക അധ്വാനം കുറയ്ക്കാനും വാഷിംഗ് മെഷീന്‍ നിങ്ങളെ സഹായിക്കും. വേനല്‍ക്കാലത്ത്, എസികള്‍, കൂളറുകള്‍, റഫ്രിജറേറ്ററുകള്‍ എന്നിവ പതിവിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കാറുണ്ടെന്നും അതുമൂലം വൈദ്യുതി വര്‍ധിക്കുന്നുണ്ടെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ എത്ര വൈദ്യുതി ചെലവാകുമെന്ന് അറിയാമോ? ചില ചെറിയ തെറ്റുകള്‍ മതി വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോഴുള്ള വൈദ്യുത ചാര്‍ജ് വര്‍ധിക്കാന്‍.

washing machine electricity

ഒരു വാഷിംഗ് മെഷീന്‍ എത്ര വൈദ്യുതി ഉപയോഗിക്കുന്നു?

ഒരു മെഷീന്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് അതിന്റെ മോഡല്‍, ശേഷി, ഉപയോഗം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി ഒരു വാഷിംഗ് മെഷീന്‍ 300 വാട്ട് മുതല്‍ 2000 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കും. ഇത് മെഷീന്‍ ടോപ്പ് ലോഡാണോ ഫ്രണ്ട് ലോഡാണോ എന്നതിനെയും ഹീറ്റര്‍ പോലുള്ള സവിശേഷതകള്‍ ഉണ്ടോ എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ലളിതമായി പറഞ്ഞാല്‍ 1000 വാട്ട്‌സ് എന്നാല്‍ 1 കിലോവാട്ട് എന്നാണ്. അതായത് ഒരു മെഷീന്‍ 1 മണിക്കൂര്‍ 1000 വാട്ട് വൈദ്യുതി ഉപയോഗിച്ചാല്‍ അത് ഏകദേശം 1 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. ഉദാഹരണത്തിന് നിങ്ങളുടെ വാഷിംഗ് മെഷീന്‍ 500 വാട്ട്‌സ് ആണെങ്കില്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ഏകദേശം 0.5 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും.

washing machine electricity

ഒരു ലോഡ് തുണി അലക്കാന്‍ എത്ര വൈദ്യുതി ചിലവാകും?

മിക്ക വീടുകളിലും, ഒരു വാഷിംഗ് മെഷീന്‍ സൈക്കിള്‍ ഏകദേശം 30 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. സാധാരണയായി, ഒരു വാഷ് സൈക്കിളിന് 0.3 മുതല്‍ 1.5 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കാം. നിങ്ങളുടെ പ്രദേശത്തെ വൈദ്യുതി നിരക്ക് യൂണിറ്റിന് 8 രൂപയും മെഷീന്‍ 1 യൂണിറ്റ് വൈദ്യുതിയും ഉപയോഗിക്കുന്നുവെങ്കില്‍, ഒരു വാഷിന്റെ വില ഏകദേശം 8 രൂപയായിരിക്കും. എന്നിരുന്നാലും, Hot water wash അല്ലെങ്കില്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. കാരണം വെള്ളം ചൂടാക്കാനും വസ്ത്രങ്ങള്‍ ഉണക്കാനും കൂടുതല്‍ വൈദ്യുതി ആവശ്യമാണ്.

ഏതാണ് കൂടുതല്‍ വൈദ്യുതി ലാഭിക്കുന്നത്, ഫ്രണ്ട് ലോഡോ ടോപ്പ് ലോഡോ?

ഫ്രണ്ട്-ലോഡ് മെഷീനുകള്‍ സാധാരണയായി കുറഞ്ഞ വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നു. അവ കുറഞ്ഞ വേഗതയിലും സ്മാര്‍ട്ട് സാങ്കേതികവിദ്യയിലും വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നു. മറുവശത്ത്, ടോപ്പ്-ലോഡ് മെഷീനുകള്‍ അല്‍പം കൂടുതല്‍ വൈദ്യുതിയും വെള്ളവും ഉപയോഗിച്ചേക്കാം. പക്ഷേ അത്തരം മെഷീന് താരതമ്യേന വിലക്കുറവാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജം ലാഭിക്കണമെങ്കില്‍ ഫ്രണ്ട്-ലോഡ് മെഷീനുകള്‍ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

വൈദ്യുതി ലാഭിക്കാന്‍ എളുപ്പവഴികള്‍

ശരിയായി ഉപയോഗിച്ചാല്‍ വാഷിംഗ് മെഷീനിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വൈദ്യുതി ബില്‍ കുറയ്ക്കാന്‍ കഴിയും.

  • പകുതി ഭാഗം കാലിയാക്കി ഇടുന്നതിന് പകരം Full Load ല്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
  • 'ക്വിക്ക് വാഷ് മോഡ്' ഉപയോഗിക്കുന്നത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു.
  • ആവശ്യമില്ലെങ്കില്‍ ഹോട്ട് വാട്ടര്‍, ഡ്രയര്‍ സവിശേഷതകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
  • എനര്‍ജി സ്റ്റാര്‍ റേറ്റിംഗുള്ള മെഷീനുകള്‍ കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിന് പേരുകേട്ടതാണ്.
washing machine electricity

ഒരു ചെറിയ അശ്രദ്ധ ബില്‍ കൂട്ടിയേക്കാം

വാഷിംഗ് മെഷീനുകള്‍ അധികം വൈദ്യുതി ഉപയോഗിക്കുന്നില്ലെന്ന് പലരും കരുതുന്നു. പക്ഷേ പതിവ് ഉപയോഗവും തെറ്റായ ക്രമീകരണങ്ങളും വൈദ്യുതി ബില്ലുകള്‍ വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് മെഷീന്‍ പഴയതാണെങ്കില്‍, അല്ലെങ്കില്‍ ഒരു ഹീറ്ററോ, ഡ്രയറോ പതിവായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉപഭോഗം വേഗത്തില്‍ വര്‍ദ്ധിക്കും. അതിനാല്‍ അടുത്ത തവണ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ പവര്‍ റേറ്റിംഗും ഉപയോഗ രീതികളും മനസ്സിലാക്കുന്നത് ഉറപ്പാക്കുക. ഈ ലളിതമായ വിവരങ്ങള്‍ നിങ്ങളുടെ പ്രതിമാസ വൈദ്യുതി ബില്ലില്‍ ലാഭം ഉണ്ടാക്കും.

Content Highlights :How many units of electricity does a washing machine use per load? What can you do to avoid increasing your electricity bill?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image