

കുറ്റം ചെയ്ത് പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ഒരാളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെടുക, ആളുകള്‍ മോശം പറയുക. യഥാര്‍ഥ ജീവിതത്തില്‍ അത്ര സുഖമുള്ള കാര്യമൊന്നും അല്ല അത്. എന്നാല്‍ ജയിലില്‍ എന്തൊക്കെയാണ് നടക്കുന്നത്, ജയില്‍ ജീവിതം എങ്ങനെയാണ്, ദിനചര്യകള്‍, ഭക്ഷണം ഇവയൊക്കെ എങ്ങനെയായിരിക്കും എന്നൊക്കെ അറിയാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. സാധാരണക്കാര്‍ക്ക് ജയില്‍ ജീവിതം എക്‌സ്പീരിയന്‍സ് ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ഹൈദരാബാദിലെ ചഞ്ചല്‍ ഗുഡയിലെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍. ഒരു ജയില്‍ മ്യൂസിയമാണ് ഇവിടെ തുറന്നിരിക്കുന്നത്.

ജയില്‍ ജീവിതം, ദിനചര്യകള്‍, ഭക്ഷണം എന്നിവയക്കുറിച്ച് സന്ദര്‍ശകര്‍ക്ക് ധാരണ നല്‍കുന്നതിനാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 28 മുതല്‍ 'ഫീല്‍ ദ ജയില്‍' എന്ന ഈ അവസരം വിനിയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി തുടങ്ങി.
ഫീല്‍ ദ ജയില്‍ എന്ന ഈ സംരഭത്തില്‍ 'വണ്‍ ഡേ ജയില്‍ എക്‌സ്പീരിയന്‍സ്' എന്ന പാക്കേജ് ഉള്‍പ്പെടുന്നു. ഈ ജയില്‍ മ്യൂസിയത്തില്‍ ഒരു ദിവസം ചെലവഴിക്കാന്‍ ഫീസായി 500 രൂപ മുന്‍കൂട്ടി അടച്ചാല്‍ മതിയാവും. ഫീസടക്കുന്ന ആളുകള്‍ക്ക് യൂണിഫോമും പാത്രവും ഉള്‍പ്പെടെ ജയിലിലെ അന്തേവാസികള്‍ ഉപയോഗിക്കുന്ന എല്ലാ സേവനങ്ങളും നല്‍കും. എന്നാല്‍ ജയിലിനകത്ത് പ്രവേശിക്കുന്നതിന് മുമ്പ് തങ്ങളുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജയില്‍ അതോറിറ്റിയെ ഏല്‍പ്പിക്കണമെന്ന കര്‍ശന നിബന്ധനയുമുണ്ട്. ഇവിടെ ജയിലില്‍ കിടക്കുന്ന സമയത്ത് പുറമേനിന്ന് ആരുമായും ആശയവിനിമയം നടത്താന്‍ സാധിക്കില്ല. ശക്തമായ ഇരുമ്പ് വാതില്‍, ഒരു ജനല്‍, ഇന്ത്യന്‍ ശൈലിയിലുള്ള ടോയ്‌ലറ്റ് ഇവയൊക്കെ ഉണ്ടാകും. വിനോദത്തേക്കാള്‍ കൂടുതല്‍ അവബോധമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

1796 ലാണ് ഈ ജയില്‍ ഘടന നിര്‍മ്മിച്ചത്. മൂന്ന് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിന്റെ തൂണുകളും ചുവരുകളും ഹൈദരാബാദിലെ ഗോള്‍ക്കൊണ്ടയെ അനുസ്മരിപ്പിക്കുന്നു. റവന്യൂ, ജുഡീഷ്യല്‍, മെഡിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലായിരുന്നു ഈ ജയില്‍. 1981 ല്‍ മാത്രമാണ് ഇത് ജയില്‍ വകുപ്പിന് കീഴിലായത്. 2012 വരെ ഇത് ഒരു ജയിലായി ഉപയോഗിച്ചിരുന്നു. കെട്ടിടത്തിന്റെ അവസ്ഥ വഷളാകാന്‍ തുടങ്ങിയപ്പോഴാണ് ഇത് മ്യൂസിയമാക്കി മാറ്റിയത്.
Content Highlights : An opportunity to understand what a day in prison is like. An initiative like this has been started to give visitors an understanding of prison life, daily routines, and food.