കോടികള്‍ വാടകയുള്ള ഓഫീസ് കെട്ടിടം; എന്തായിരിക്കും അതിന്റെ പ്രത്യേകത

രാജ്യത്ത് ഏറ്റവും കൂടുതല്‍ വാടകയുള്ള കെട്ടിടം ഏതെന്നും അത് ഏത് നഗരത്തിലാണെന്നും അറിയാമോ?

കോടികള്‍ വാടകയുള്ള ഓഫീസ് കെട്ടിടം; എന്തായിരിക്കും അതിന്റെ പ്രത്യേകത
dot image

രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. പല ഓഫീസുകളും മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കെട്ടിടങ്ങളും വാടകയ്ക്ക് നല്‍കുന്നുമുണ്ട്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് പട്ടണങ്ങളില്‍ വാടക കൂടുതലായിരിക്കും. ഇന്ത്യയിലെ ഏത് കെട്ടിടത്തിനാണ് ഏറ്റവും ഉയര്‍ന്ന വാടകയുള്ളതെന്നും ഈ കെട്ടിടം ഏത് നഗരത്തിലാണ് ഉള്ളതെന്നും അറിയാം.

building in India has the highest rent

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓഫീസ് വാടകയുള്ള നഗരം മുംബൈയാണ്. എ ഗ്രേഡ് ലഭ്യത, ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍ നിന്നുള്ള ശക്തമായ ആവശ്യം, മികച്ച കണക്റ്റിവിറ്റി എന്നിവയാണ് ഏറ്റവും ഉയര്‍ന്ന വാടകയ്ക്ക് കാരണമാകുന്നത്. മുംബൈയിലെ ഒബ്റോയ് കൊമേഴ്സ് III കെട്ടിടത്തിലുള്ള മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഓഫീസ് രാജ്യത്തെ ഏറ്റവും ചെലവേറിയ കെട്ടിടമായി കണക്കാക്കപ്പെടുന്നു. ഏകദേശം 15.9 കോടി രൂപയാണ് പ്രതിമാസ വാടക.

ഡല്‍ഹി എന്‍സിആറിലെ ഗുരുഗ്രാമിലും പ്രീമിയം ഓഫീസ് സ്ഥലത്തിനായുള്ള ആവശ്യം കുത്തനെ ഉയര്‍ന്നിട്ടുണ്ടത്രെ. ഡിഎല്‍എഫ് സൈബര്‍ സിറ്റിയിലെ ആട്രിയം പ്ലേസിലുള്ള ഗൂഗിളിന്റെ ഓഫീസിന് ഒരു മുറിക്ക് ഏകദേശം 14 കോടി രൂപ വാടകയുണ്ട്.

രാജ്യത്തിന്റെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവില്‍, ബാഗ്മാനെ ക്യാപിറ്റല്‍ ബിസിനസ് പാര്‍ക്കിലുള്ള ഗൂഗിളിന്റെ ഓഫീസ് പ്രതിമാസം ഏകദേശം 7 കോടി രൂപയ്ക്കാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

ഹൈദരാബാദിലെ Financial distritct ആഗോള കമ്പനികള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു.

building in India has the highest rent

മൈക്രോസോഫ്റ്റ് ഇന്ത്യ കോര്‍പ്പറേഷന്‍ അതിന്റെ ഫീനിക്‌സ് സെന്റോറസ് കെട്ടിടത്തിന് പ്രതിമാസം 7 കോടി രൂപയാണ് വാടക നല്‍കുന്നത്.

അതേസമയം, പൂനെയിലെ ഹിഞ്ചേവാഡി ഐടി ഹബ്ബിലുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഓഫീസ് പ്രതിമാസം 6.77 കോടി രൂപ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

നോയിഡ എക്‌സ്പ്രസ് വേയ്ക്ക് സമീപമുള്ള ഭൂട്ടാനി അല്‍ഫാത്തമില്‍ സാംസങ് ഇന്ത്യ ഏകദേശം 6 കോടി രൂപ വാടക നല്‍കുന്നു.

building in India has the highest rent

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സെക്ടര്‍ 5 ല്‍ സ്ഥിതി ചെയ്യുന്ന ബാങ്ക് കില ബംഗ്ലാ ഇന്റലിജന്റ് പാര്‍ക്കിലെ ഓഫീസ് സ്ഥലത്തിന്റെ വാടക ഏകദേശം 4.5 കോടി രൂപയാണ്.

അതേസമയം, അഹമ്മദാബാദിലെ എസ്ജി ഹൈവേ ഏരിയയിലുള്ള അദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഹൗസിന് ഏകദേശം 3.8 കോടി രൂപയാണ് പ്രതിമാസ വാടക.

Content Highlights :Do you know the highest rent buildings in the country and which cities they are in?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image