'എന്നെക്കാൾ കാണാൻ ആരും സുന്ദരിയാകണ്ട'! മൂന്ന് പെൺകുട്ടികളെയും സ്വന്തം മകനെയും കൊലപ്പെടുത്തി യുവതി

സംശയം ഉയരാതിരിക്കാന്‍ മകനെയും ഇല്ലാതാക്കി യുവതി

'എന്നെക്കാൾ കാണാൻ ആരും സുന്ദരിയാകണ്ട'! മൂന്ന് പെൺകുട്ടികളെയും സ്വന്തം മകനെയും കൊലപ്പെടുത്തി യുവതി
dot image

ഹരിയാനയിലെ പാനിപത്ത് ജില്ലയിൽ ആറുവയസുകാരിയെയും സ്വന്തം മകനെയും ഉൾപ്പെടെ നാലു പേരെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായി. തന്നെക്കാൾ സുന്ദരിയായി മറ്റൊരാൾ വേണ്ട എന്ന ചിന്തയിലാണ് മൂന്ന് പെൺകുട്ടികളെ താൻ കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ പൂനത്തിന്റെ തുറന്നുപറച്ചിൽ. സുന്ദരികളായ പെൺകുട്ടികളായിരുന്നു തന്റെ ലക്ഷ്യം എന്ന് പ്രതി വ്യക്തമാക്കി. എന്നാൽ സംശയം ഉയരാതിരിക്കാനാണ് സ്വന്തം മകനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്നും ഇവർ പറയുന്നു.

ആറുവയസ് മാത്രം പ്രായമുള്ള വിഥി എന്ന പെൺകുട്ടി പാനിപത്തിലെ നോൾതാ ഗ്രാമത്തിൽ ഒരു കല്യാണത്തിൽ പങ്കെടുക്കാനാണ് എത്തിയതാണ്. മുത്തശ്ശൻ പാൽ സിങ്, മുത്തശ്ശി ഓംവതി, പിതാവ് സന്ദീപ്, അമ്മ, പത്തുമാസം പ്രായം കുഞ്ഞനുജൻ എന്നിവർക്കൊപ്പമാണ് വിഥി അവിടെയെത്തിയത്. കുടുംബം കല്യാണത്തിന്റെ ഭാഗമായ ഘോഷയാത്രയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കുട്ടിയെ പ്രതി കൊലപ്പെടുത്തിയത്.

മകളെ കാണാനില്ലെന്ന അറിയിച്ച് വിഥിയുടെ പിതാവിന് ഒരു ഫോൺ കോൾ വരുന്നു. ഒരു മണിക്കൂറിന് ശേഷം ബന്ധുവിന്റെ വീട്ടിലെ സ്റ്റോർ റൂം പുറത്ത് നിന്നും കുറ്റിയിട്ടിരിക്കുന്നത് കുട്ടിയുടെ മുത്തശ്ശി ശ്രദ്ധിച്ചു. വാതിൽ തുറന്നപ്പോഴാണ് കുട്ടി അതിലുണ്ടെന്ന് മനസിലായത്. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കൊലപാതകമാണെന്ന് ഉറപ്പിച്ചാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. ഇത് ഒടുവിൽ ചെന്നെത്തിയത് പൂനത്തിലും.

2023ൽ പൂനം ഭർതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തി. അതേവർഷം തന്നെ ആർക്കും സംശയം തോന്നാതിരിക്കാൻ മകനെ കൊന്നു. അതേ വർഷം ഓഗസ്റ്റിൽ സിവാ ഗ്രാമത്തിലെ ഒരു പെൺകുട്ടി തന്നെക്കാൾ സുന്ദരിയാണെന്ന തോന്നലിൽ അതിനെയും കൊലപ്പെടുത്തി. വിഥിയുടെ കൊലപാതക കേസിൽ ഇവരെ ചോദ്യം ചെയ്യുന്നത് വരെ മറ്റ് മൂന്ന് മരണങ്ങളും സ്വാഭാവികമാണെന്ന ധാരണയായിരുന്നു എല്ലാവർക്കും.

Content Highlights: Haryana Woman killed girls look prettier than her and her own son

dot image
To advertise here,contact us
dot image