

കരുവാരകുണ്ട്: സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മകൻ മുനവ്വറലി ശിഹാബ് തങ്ങൾ രചിച്ച “പ്രിയപ്പെട്ട ബാപ്പ” എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രകാശിതമായി.
പുസ്തകത്തിന്റെ പ്രകാശനം ഷാർജ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി, പ്രസിദ്ധ യുഎഇ എഴുത്തുകാരിയും ദാർ അൽ യാസ്മീൻ പബ്ലിഷിംഗിന്റെ സി.ഇ.ഒ.യുമായ ഡോ. മറിയം അൽ ഷനാസിക്ക് നൽകി നിർവഹിച്ചു.
ശംസുദ്ദിൻ ബിൻ മുഹ് യുദ്ദീൻ, ഹുസൈൻ മടവൂർ, വി.ടി. സലീം (ഷാർജ), കെ.കെ.എൻ. കുറുപ്പ്, കെ.എം.സി.സി. നേതാക്കളായ ഹാഷിം നൂഞ്ഞേരി, നിസാർ തളങ്കര, മുജീബ് ജൈഹൂൻ, ലിബി അക്ബർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
“ബാബാ അൽ ഹബീബ്” എന്ന പേരിൽ ഡോ. സൈനുല്‍ ആബിദീന്‍ പുത്തനഴി അറബിയിലേക്ക് വിവർത്തനം ചെയ്ത ഈ കൃതി കോഴിക്കോട് ലിബി പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചത്.
Content Highlights: "Baba Al Habib" translation of "Dear Father" published