ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു, കാന്തയുടെ റിലീസ് തടയണം; ദുല്‍ഖര്‍ സല്‍മാന് ഹൈക്കോടതി നോട്ടീസ്

കാന്തയിൽ ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്

ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു, കാന്തയുടെ റിലീസ് തടയണം; ദുല്‍ഖര്‍ സല്‍മാന് ഹൈക്കോടതി നോട്ടീസ്
dot image

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കാന്ത. സിനിമയുടെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയിൽ സിനിമയുടെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സിനിമയുടെ റിലീസ് തടയാനും പരാതിയിൽ പറയുന്നുണ്ട്. 18-ന് കേസ് വീണ്ടും പരിഗണിക്കും.

നവംബർ 14 ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് ഹൈകോടതിയുടെ നോട്ടീസ് എന്നതും ശ്രദ്ധേയമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികാരമാണ് ട്രെയ്‌ലറിന് ലഭിച്ചിരുന്നത്.

'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Content Highlights:  High Court notice to Dulquer Salmaan for portraying Thyagaraja Bhagavat in a defamatory manner

dot image
To advertise here,contact us
dot image