

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും നമ്മളെ ചിരിപ്പിക്കാറുണ്ടല്ലേ?. അത്തരത്തില്‍ ഒരേ സമയം അത്ഭുതവും ചിരിയും പടര്‍ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചർച്ചയാകുന്നത് . അബദ്ധത്തില്‍ ചെയ്ത ഒരു പ്രവര്‍ത്തി ഒരു കമ്പനിയുടെ എച്ച് ആറിനെ എങ്ങനെയാണ് കുരുക്കിയതെന്ന് വിശദീകരിക്കുന്ന ഒരു പോസ്റ്റാണ് ഒരു ജീവനക്കാരന്‍ പങ്കുവെച്ചിരിക്കുന്നത്. കമ്പനിയിലെ എച്ച് ആര്‍ അബദ്ധത്തില്‍ സിഇഒ ഉള്‍പ്പെടെ എല്ലാവര്‍ക്കും ടെര്‍മിനേഷന്‍ കത്ത് അയച്ചു സംഭവമാണ് പോസ്റ്റില്‍ അദ്ദേഹം വിവരിക്കുന്നത്.
എക്‌സിറ്റ് ഇമെയിലുകള്‍ അയ്ക്കുന്ന ഒരു പുതിയ ഓഫ്‌ബോര്‍ഡിംഗ് ടൂള്‍ ഉപയോഗിക്കുന്നതിനിടയിലാണ് അറിയാതെ എച്ച് ആര്‍ എല്ലാവര്‍ക്കും ടെര്‍മിനേഷന്‍ ലെറ്റര്‍ അയച്ചതെന്ന് പോസ്റ്റില്‍ പറയുന്നു. നിങ്ങളുടെ അവസാന പ്രവര്‍ത്തി ദിനം ഉടന്‍ പ്രാവര്‍ത്തികമാകും എന്ന വരിയോട് കൂടിയ ഇമെയിലാണ് സിഇഒയ്ക്ക് ഉള്‍പ്പടെ അയച്ചത്. പിന്നാലെ സന്ദേശങ്ങള്‍ അയക്കാനായി കമ്പനി ഉപയോഗിച്ചിരുന്ന സ്ലാക്ക് ആപ്പില്‍ മെസേജുകള്‍ കുമിഞ്ഞു കൂടാന്‍ തുടങ്ങി. അതില്‍ ഒരു മാനേജര്‍ താനും ബാഗ് പാക്ക് ചെയ്യട്ടേയെന്ന് ചോദിച്ചു.

പിന്നാലെ സന്ദേശവുമായി ഐടി വിഭാഗം രംഗത്തെത്തി. ആരും ഭയപ്പെടരുത്, ടെസ്റ്റിംഗിന്റെ ഭാഗമായി വന്ന ഇമെയിലാണ്. ആരെയും പുറത്താക്കിയിട്ടില്ലായെന്നായിരുന്നു ആ സന്ദേശം. ജീവനക്കാരന്‍റെ പോസ്റ്റ് റെഡ്ഡ് ഉപയോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് തന്നെ പറയാം. പോസ്റ്റ് കമന്റ് സെക്ഷനില്‍ ചിരി പടര്‍ത്തുന്ന കമന്‍റുകളുടെ നിരയാണ് കാണാന്‍ കഴിയുക.
Posts from the wellthatsucks
community on Reddit
പുതിയ സോഫ്റ്റ്വെയര്‍ അവതരിപ്പിക്കുകയാണെന്ന് ഒപി പറയുമ്പോള്‍, പിരിച്ചുവിടലുകളുടെ ഒരു പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണോ അവര്‍ ഇത് പരീക്ഷിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഒരാള്‍ സംശയം പ്രകടിപ്പിച്ചു. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഈ സന്ദേശം കണ്ട് ഹൃദയാഘാതം വന്നോ എന്നാണ് കമന്‍റില്‍ ഒരാളുടെ ചോദ്യം. ഇപ്പോഴെ പുതിയ ജോലി അന്വേഷിക്കൂ. ഒരു കൂട്ട പിരിച്ചുവിടലിന് സാധ്യതയുണ്ട്. അല്ലെങ്കില്‍ അവര്‍ അങ്ങനെ ഒരു സംവിധാനം പരീക്ഷിച്ച് നോക്കില്ല എന്നൊക്കെയും കമന്‍റുകള്‍ പോസ്റ്റിന് താഴെയുണ്ട്.
Content Highlights- HR fires 300 employees, including CEO; explains mistake