ഡല്‍ഹിയോ ബെംഗളുരുവോ അല്ല! ട്രാഫിക്ക് ലൈറ്റില്ലാത്ത ഇന്ത്യൻ നഗരത്തെ കുറിച്ചറിയാം!

യാത്രക്കാർക്ക് ആശ്വാസമായി രണ്ട് ഡസനുകളിലധികം ഫ്‌ളൈഓവറുകൾ, അണ്ടർപാസേജുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്

ഡല്‍ഹിയോ ബെംഗളുരുവോ അല്ല! ട്രാഫിക്ക് ലൈറ്റില്ലാത്ത ഇന്ത്യൻ നഗരത്തെ കുറിച്ചറിയാം!
dot image

നഗരത്തിലൂടെയുള്ള യാത്രകൾ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാനുള്ള പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമായി വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാനിലെ കോട്ട. കോട്ട എന്ന് കേൾക്കുമ്പോഴെ കോച്ചിങുകളുടെ കേന്ദ്രമെന്ന ലേബലാകും ആദ്യം ഓർമവരിക. എന്നാൽ ഇനി മുതൽ കോട്ട അറിയപ്പെടാൻ പോകുന്നത് രാജ്യത്തെ ആദ്യത്തെ ട്രാഫിക്ക് ലൈറ്റ് മുക്ത നഗരമെന്നായിരിക്കും.

ജനസംഖ്യാ സാന്ദ്രതയ്ക്കിടയിലും തടസിമില്ലാതെ ഗതാഗത സംവിധാനങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന പുത്തൻ സജ്ജീകരണങ്ങളാണ് കോട്ടയുടെ അർബൻ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. പരസ്പരം ബന്ധിപ്പിക്കുന്ന റിങ് റോഡുകളുടെ ഒരു ശൃംഖല തന്നെ അവർ വികസിപ്പിച്ചു. തിരക്കുള്ള റോഡുകളിൽ നിന്നും വാഹനയാത്രികർക്ക് ബൈസ്പാസ് ചെയ്ത് മറ്റ് റോഡുകളിലേക്ക് കയറാം. ഇത് യാത്രാസമയം കുറയ്ക്കുമെന്നത് മാത്രമല്ല, നഗരത്തിലെ ഗതാഗതം സുഗമമാക്കുകയും ചെയ്യും.

First Traffic Light Free City In India - Kota
Traffic Signal Lights

യാത്രക്കാർക്ക് ആശ്വാസമായി രണ്ട് ഡസനുകളിലധികം ഫ്‌ളൈഓവറുകൾ, അണ്ടർപാസേജുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്. അതും പ്രധാന ഇന്റർസെക്ഷനുകളിലാണ്ഇവ നിർമിച്ചിട്ടുള്ളത്. ഇത് ട്രാഫിക്ക് സിഗ്നലുകളില്ലാതെയുള്ള യാത്രാനുഭവം നൽകുകയും ചെയ്യും. ഗതാഗത കുരുക്കും സമയനഷ്ടവും സംഭവിക്കില്ലെന്ന് മാത്രമല്ല ഈ മാറ്റങ്ങളിലൂടെ അപകടങ്ങളുടെ എണ്ണം കുറയുകയും അനാവശ്യമായുള്ള ഇന്ധനനഷ്ടത്തിനും പരിഹാരവുമാകും.

Traffic Signal Lights on Roads
Traffic Lights

ഇന്ത്യയിലെ ഗതാഗത സംവിധാനങ്ങളിൽ വലിയൊരു നേട്ടമാണ് കോട്ട സ്വന്തമാക്കിയിരിക്കുന്നത്. പ്രധാന നഗരങ്ങളിൽ കോട്ട സ്വീകരിച്ച മാതൃക പരീക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാമെന്നുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ശരിയായ പ്ലാനിങിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ അത് നഗരത്തിലെ ഗതാഗത വ്യവസ്ഥയെ എത്രമാത്രം സ്വാധീനിക്കുമെന്നതിനുള്ള ഉദാഹരമാണ് നഗരം കാണിച്ചു തരുന്നത്.
Content Highlights: The first city in India free from Traffic lights

dot image
To advertise here,contact us
dot image