നായകളെ സംബന്ധിച്ച പരാതിക്ക് പൊലീസ് സ്റ്റേഷനിൽ യാതൊരു വിലയുമില്ല, മൃഗങ്ങളെ സംരക്ഷിക്കാൻ നിയമമുണ്ട്: രഞ്ജിനി

പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി ചെന്നാല്‍ പോലും വേണ്ടത്ര പരിഗണനയോടെ വിഷയം കാണുന്നില്ലായെന്നും രഞ്ജിനി റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി

നായകളെ സംബന്ധിച്ച പരാതിക്ക് പൊലീസ് സ്റ്റേഷനിൽ യാതൊരു വിലയുമില്ല, മൃഗങ്ങളെ സംരക്ഷിക്കാൻ നിയമമുണ്ട്: രഞ്ജിനി
dot image

തെരുവ് നായകളുടെയും മറ്റ് മൃഗങ്ങളുടെയും സംരക്ഷണത്തിനായി നിയമങ്ങളുണ്ടെങ്കിലും അവയൊന്നും പലയിടങ്ങളിലും പ്രാവര്‍ത്തികമാക്കുന്നില്ലായെന്ന് അവതാരക രഞ്ജിനി ഹരിദാസ്. പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുമായി ചെന്നാല്‍ പോലും വേണ്ടത്ര പരിഗണനയോടെ വിഷയം കാണുന്നില്ലായെന്നും രഞ്ജിനി റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'മൃഗങ്ങളെ സംരക്ഷിക്കാന്‍ ഇവിടെ നിയമങ്ങള്‍ ഉണ്ട്. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുന്നില്ല. കൃത്യമായ ഫണ്ടുകളും നിര്‍ദേശങ്ങളും അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും പലരും അതിനുള്ള നടപടികള്‍ എടുക്കുന്നില്ല. എന്റെ നായയെ കൊന്നുവെന്ന് പറഞ്ഞ് ഒരു പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ കയറി ചെന്നാൽ അവര്‍ക്ക് അതിന് വിലയില്ല. കാരണം അപ്പുറത്ത് അവര്‍ കാണുന്നത് കൊലപാതകങ്ങള്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളാണ്. അതിനിടിയില്‍ ഇത് നിസാരമായി തോന്നിയേക്കാം. എന്നാല്‍ നിയമങ്ങള്‍ അനുസരിച്ച് അതിനും വില നല്‍കണം. നിങ്ങളൊരു പൊലീസ് ഓഫീസറാണെങ്കില്‍ ഞാനൊരു പരാതിയുമായി വന്നാല്‍ പേഴ്‌സണല്‍ താത്പര്യമനുസരിച്ചല്ല അത് കൈകാര്യം ചെയ്യേണ്ടത്. പകരം നിയമത്തിനനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.' രഞ്ജിനി വ്യക്തമാക്കി.

വീടുകളില്‍ വളര്‍ത്തിയ നായകളെ തെരുവില്‍ ഉപേക്ഷിക്കുന്നത് നായകള്‍ പെരുകാന്‍ ഒരു കാരണമായിട്ടുണ്ടെന്ന് രഞ്ജിനി പറയുന്നു. നിങ്ങള്‍ക്ക് നായകളെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ അതിനെ വളര്‍ത്താതെ ഇരിക്കുക. കുട്ടികളും മറ്റും വാശിപിടിച്ചത് കൊണ്ട് വാങ്ങേണ്ടതല്ല നായകള്‍. ഇനി ഇതിന് പുറമേ നായകള്‍ പെരുകാനുള്ള മറ്റൊരു കാരണം, നമ്മുടെ തെരുവുകളില്‍ ധാരാളം ഭക്ഷണം ലഭ്യമാണ് എന്നതാണ്. നായകളുടെ എണ്ണം കുറയ്ക്കാന്‍ എബിസി കൃത്യമായി നടപ്പിലാക്കണം.പല എന്‍ജിഒകളും ഇപ്പോള്‍ അത് സ്വതന്ത്രമായി ചെയ്യാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഹ്യുമാനിറ്റി ഫോര്‍ ആനിമല്‍സ് എന്ന എന്‍ജിഒ ഞാനാണ് അതില്‍ ഫണ്ട് ചെയ്യുന്നതെന്നും രഞ്ജിനി പറയുന്നു.

Content Highlights- Ranjini Haridas on stray dog issue

dot image
To advertise here,contact us
dot image