
എന്താണ് ക്രീയേറ്റിവിറ്റി അല്ലെങ്കില്‍ സര്‍ഗ്ഗാത്മകത. പലരും ഉപയോഗിച്ച് കേള്‍ക്കുന്ന വാക്കാണിത്. പല കമ്പനികളും ക്രീയേറ്റീവായ ആളുകളെ ജോലിക്കെടുക്കാന്‍ മത്സരിക്കുകയാണ്. ബയോഡേറ്റ തയ്യാറാക്കുമ്പോള്‍ പോലും ക്രീയേറ്റിവിറ്റി രേഖപ്പെടുത്താന്‍ ഇടമുണ്ട്. സൃഷ്ടിപരമായി ഉണര്‍ന്നിരിക്കാനുള്ള കഴിവാണ് സര്‍ഗ്ഗാത്മകത. ഏത് മേഖലയിലായാലും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ്കൂടിയാണിത്. ഇനി നിങ്ങള്‍ ക്രിയേറ്റീവാണോ എന്ന് എങ്ങനെ അറിയാം എന്നാണോ? വഴിയുണ്ട്.
സര്‍ഗ്ഗാത്മകമായി കഴിവുകളുള്ള ആളുകള്‍ ദിവാസ്വപ്‌നം കാണുന്നവരാണെന്നാണ് പൊതുവേ പറയാറ്. ആരോടെങ്കിലും സംഭാഷണത്തില്‍ ഏര്‍പ്പെട്ടാലും എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ പോലും ഇങ്ങനെയുളളവരുടെ മനസ് നിരന്തരം പുതിയ ലോകങ്ങളും ആശയങ്ങളും തേടി അലഞ്ഞുകൊണ്ടിരിക്കും.
ഇത്തരക്കാരുടെ തലയ്ക്കുള്ളില്‍ പുതിയ ആശയങ്ങള്‍ ഉദിക്കുന്നതിന് പ്രത്യേകിച്ച് സമയമൊന്നും വേണ്ട. കുളിക്കുമ്പോഴോ പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ റോഡിലൂടെ നടക്കുമ്പോഴോ ഒക്കെ പുതിയ ആശയം തലയിലുദിച്ചേക്കാം.
ക്രീയേറ്റീവായ ആളുകള്‍ നോക്കുന്ന എല്ലായിടങ്ങളിലും എന്തെങ്കിലും പാറ്റേണുകളോ നിങ്ങളുടെ കണ്ണില്‍മാത്രം പെടുന്ന എന്തെങ്കിലും പ്രത്യേകതകളോ ഉണ്ടാവും. അതിപ്പോള്‍ മേഘങ്ങളിലോ ഭിത്തിയിലോ ഒക്കെ നോക്കിയാലും അവിടെയൊക്കെ എന്തെങ്കിലും രൂപങ്ങളോ പ്രത്യേക ഐഡിയകളോ ഒക്കെ തിരിച്ചറിയാന്‍ സാധിക്കും.
കുഞ്ഞ് കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ കഴിയുന്നവരാണ് ഇക്കൂട്ടര്‍. ഒരു പാട്ടോ, പൂക്കളോ, നിറങ്ങളോ അപരിചിതനായ ഒരാളുടെ പുഞ്ചിരിയോ പോലും നിങ്ങളെ സന്തോഷവാനാക്കും.
ക്രീയാത്മകത കൂടുതലുള്ള ആളുകള്‍ ക്രിത്യമായ ദിനചര്യയും ചിട്ടകളും അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. ഇത്തരത്തിലുളള ടൈംടേബിള്‍ ജീവിതം നിങ്ങളെ സംബന്ധിച്ച് ബോറടിയാണ് നല്‍കുന്നത്.
ജീവിതത്തില്‍ സംഭവിച്ച എന്തെങ്കിലും ചെറിയ സംഭവം ആയാല്‍ക്കൂടി മറ്റൊരാളോട് അതേക്കുറിച്ച് വിവരിക്കുമ്പോള്‍ ഒരു കഥ പോലെ വളരെ നാടകീയമായി, ഭാവന കലര്‍ത്തി അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ? എന്നാല്‍ ഉറപ്പായും നിങ്ങള്‍ ഒരു ക്രീയേറ്റീവായ വ്യക്തിയാണ്.
ചില ആളുകളെ കണ്ടിട്ടില്ലേ അവരെ പേരൈടുത്ത് വിളിച്ചാല്‍ പോലും അവര്‍ അത് അറിയണനെന്നില്ല. കാരണം അവര്‍ മറ്റൊരു ലോകത്തായിരിക്കും. തലയ്ക്കുളളില്‍ മുഴുവന്‍ മറ്റൊരു ലോകം സൃഷ്ടിച്ചുവച്ചിരിക്കുകയായിരിക്കും ഇവര്‍.
ഓരോ വികാരങ്ങളെയും ആഴത്തില്‍ അനുഭവിക്കാന്‍ കഴിയുന്നവരാണ് നിങ്ങള്‍. സങ്കടമോ സന്തോഷമോ ദേഷ്യമോ എന്തുമായിക്കൊളളട്ടെ അതിന്റെ പാരമ്യത്തിലായിരിക്കും അത് നിങ്ങളില്‍ അനുഭവപ്പെടുക.കലയുമായും ആളുകളുമായും ഒക്കെ ആഴത്തില്‍ ബന്ധപ്പെടാന്‍ അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് വളരെപ്പെട്ടന്ന് കഴിയും.
ഏത് വലിയ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും നിസ്സാരമായി പരിഹരിക്കാന്‍ മിടുക്കരാണ് ഇവര്‍. മറ്റുളളവരുടെ ചിന്തയില്‍ പോലും കടന്നുവരാത്ത പല പരിഹാരമാര്‍ഗ്ഗങ്ങളും ഇവരുടെ തലയിലുദിക്കും.
Content Highlights :We know what makes creative people special.