ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തും വരെ പാമ്പുകൾ നിറഞ്ഞ കിണറിൽ 54 മണിക്കൂർ; ചർച്ചയായി 48കാരിയുടെ സാഹസികത

യുവതിയുടെ കുടുംബം ഇവരെ കാണാനില്ലെന്ന് പരാതി നൽകിയതോടെ അധികൃതർ ഡ്രോൺ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്

ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തും വരെ പാമ്പുകൾ നിറഞ്ഞ കിണറിൽ  54 മണിക്കൂർ; ചർച്ചയായി 48കാരിയുടെ സാഹസികത
dot image

പാമ്പുകൾ നിറഞ്ഞ കിണറിൽ കാൽവഴുതി വീണ 48 വയസുള്ള ചൈനക്കാരി രക്ഷപ്പെട്ടത് സാഹസികമായി. 54 മണിക്കൂറോളം കിണറിന്റെ ഭിത്തിയിൽ പിടിച്ചുകിടന്നാണ് സ്വന്തം ജീവൻ അവർ നിലനിർത്തിയത്. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ചുവാന്‍ഝോയിലാണ് സംഭവം. കാടുമൂടിക്കിടന്ന പ്രദേശത്തൂടെ നടക്കുമ്പോഴാണ് അബദ്ധത്തിൽ കാൽവഴുതി കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട പഴയ കിണറിൽ ഇവർ വീണത്. ഇക്കഴിഞ്ഞ സെപ്തംബർ 13നായിരുന്നു സംഭവം.

വെള്ളത്തിൽ പകുതിയോളം മുങ്ങിയ നിലയിലായിരുന്ന യുവതി വഴുക്കലുള്ള ഭിത്തിയിലെ വിടവുകളില്‍ പിടിച്ചാണ് വെള്ളത്തില്‍ കിടന്നത്. രക്ഷാപ്രവർത്തകർ കാടുവെട്ടിത്തെളിച്ച ശേഷം സെപ്തംബർ 15നാണ് ഇവരെ പുറത്തെത്തിച്ചത്. യുവതിയുടെ കുടുംബം ഇവരെ കാണാനില്ലെന്ന് പരാതി നൽകിയതോടെ അധികൃതർ ഡ്രോൺ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്.

യുവതിക്ക് നീന്താൻ അറിയാവുന്നതാണ് രക്ഷപ്പെടാന്‍ സഹായകരമായത്. കിണറിന്റെ ഭിത്തിയിലെ കല്ലുകളില്‍ തട്ടി ഇവരുടെ കൈയ്ക്ക് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രക്ഷാപ്രവർത്തകരെത്തിയതെന്ന് യുവതി പറഞ്ഞതായി സൗത്ത് ചൈന പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

'കിണറിൽ മുഴുവൻ ഇരുട്ടായിരുന്നു. കൊതുകുകൾ കൂട്ടമായി കടിച്ചു. ഇതിനിടയിൽ പാമ്പുകൾ സമീപത്തുകൂടി ഇഴയുന്നുണ്ടായിരുന്നു. അതിലൊരെണ്ണം കടിച്ചെങ്കിലും വിഷമില്ലാത്തതിനാൽ ജീവന് അപകടമൊന്നും സംഭവിച്ചില്ല' അവർ പറഞ്ഞു.

ജീവിതത്തിൽ പല സാഹചര്യത്തിലും ജീവിക്കണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കിണറിൽ വീണതിന് പിന്നാലെ 80 വയസുള്ള പിതാവിനെയും 70 വയസുള്ള മാതാവിനെയും സ്വന്തം മകളെയും ഓർത്തുള്ള ചിന്ത അസ്വസ്ഥയാക്കി. ഞാനില്ലെങ്കിൽ അവർ എന്ത് ചെയ്യുമെന്ന് ഓർത്തുവെന്നും അവർ പറഞ്ഞു. കൈയ്ക്ക് പുറമേ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്കേറ്റ യുവതിയെ ആശുപത്രി ചികിത്സയിലാണ്. ഇവർ നിലവില്‍ സുഖം പ്രാപിച്ചു വരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Chinese woman survives in abandoned well full of snakes about 54 hours

dot image
To advertise here,contact us
dot image