അഞ്ച് കിലോമീറ്റർ ഓട്ടമത്സരം! വഴിമാറി ഓടിയത് പത്തു കിലോമീറ്റർ; വിജയിയായി ഒമ്പത് വയസുകാരൻ!

എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാര്യം മത്സര ഫലമായിരുന്നു

അഞ്ച് കിലോമീറ്റർ ഓട്ടമത്സരം! വഴിമാറി ഓടിയത് പത്തു കിലോമീറ്റർ; വിജയിയായി ഒമ്പത് വയസുകാരൻ!
dot image

അമേരിക്കയിലെ മിന്നസോട്ടയിൽ നിന്നുള്ള ഒമ്പത് വയസുകാരന്‍ വഴിതെറ്റി ഓടിയിട്ടും ഓട്ടമത്സരത്തിൽ വിജയിയായ വാർത്തയാണ് ഇപ്പോൾ ട്രെൻഡിങ്. 2019ൽ നടന്ന സംഭവമാണ് വീണ്ടും വാർത്താ പ്രാധാന്യം നേടിയിരിക്കുന്നത്. പ്രാദേശികമായി സംഘടിപ്പിച്ച അഞ്ച് കിലോമീറ്റർ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതാണ് കേഡ് ലോവൽ. സെന്റ് ഫ്രാൻസിസ് ഫ്രാന്നി ഫ്‌ളയർ റേസ് എന്നായിരുന്നു മത്സരത്തിന്റെ പേര്. മത്സരത്തിൽ പങ്കെടുക്കുന്നതിനിടയിൽ പത്തുകിലോമീറ്റർ റൂട്ടിലേക്ക് കേഡിന് വഴി മാറിപ്പോയി. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യം മത്സര ഫലമായിരുന്നു. വഴിതെറ്റി ലോങ് റൂട്ടിൽ ഓടിയിട്ടും ഫിനിഷിങ് ലൈൻ ആദ്യം കടന്ന് വിജയിയായത് കേഡ് ആയിരുന്നു.

അഞ്ച് കിലോമീറ്റർ ഫിനിഷിങ് ലൈനിൽ മകനെയും കാത്ത് കേഡിന്റെ അമ്മ ഹീതർ നിൽപ്പുണ്ടായിരുന്നു. ഓട്ടം പൂർത്തീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും മകനെ കാണാത്തതിനെ തുടർ അവർ ആശങ്കയിലായി. മകനെ അന്വേഷിച്ച് അവർ മറ്റൊരു വഴിയെ പോയി. ഈ സമയം തനിക്ക് അബദ്ധം പറ്റിയത് കേഡ് അറിയുന്നുണ്ടായിരുന്നില്ല. ഓടുന്ന വഴിയിൽ നിന്നിരുന്ന വോളന്റിയർ നൽകിയ തെറ്റായ നിർദേശമാണ് കേഡിനെ വഴിതെറ്റിച്ചത്. ആദ്യം സംശയം തോന്നിയെങ്കിലും പിന്നെ അവർ പറഞ്ഞ വഴിയെ കേഡ് ഓടുകയായിരുന്നു. എന്നാൽ ഓടുന്നതിനിടയിൽ പത്തു കിലോമീറ്ററിന്റെ ഒരു സൈൻ ബോർഡ് കണ്ടപ്പോഴാണ് വഴി തെറ്റിയതെന്ന് കേഡിനും മനസിലായത്.

അതിനിടയിൽ മകനെ കാണാതെ ഹീതർ മറ്റ് മത്സരാർത്ഥികളോടും അധികൃതരോടും അവനെ തിരക്കി നടക്കുകയായിരുന്നു. ഒടുവിൽ അമ്മയും മകനും കണ്ടുമുട്ടിയപ്പോഴാണ് സംഘാടകർ വിജയിയെ പ്രഖ്യാപിച്ചത്. 48 മിനിറ്റു കൊണ്ട് ഫിനിഷിങ് പോയിന്റ് കടന്ന് ഒന്നാമതെത്തിയത് കേഡ് തന്നെയായിരുന്നു. ആദ്യം മകനെ കാണാതെ വിഷമിക്കുകയും പിന്നീട് അശ്രദ്ധ കാണിച്ച മകനോട് ദേഷ്യം തോന്നുകയും ചെയ്ത ഹീതറിന് ആശ്വാസമായത് മകനാണ് വിജയി എന്ന് അറിഞ്ഞപ്പോഴാണ്.
Content Highlights: 9year old boy won 5km race even after mistakenly ran 10km in USA

dot image
To advertise here,contact us
dot image