'നിങ്ങൾ എന്റെ ഫോട്ടോ എടുക്കുവാണോ.. എന്നാൽ ഞാനും എടുക്കും' വൈറലായി ശോഭനയുടെ വീഡിയോ

നടിയുടെ ചെറുപുഞ്ചിരി നിറഞ്ഞ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

'നിങ്ങൾ എന്റെ ഫോട്ടോ എടുക്കുവാണോ.. എന്നാൽ ഞാനും എടുക്കും' വൈറലായി ശോഭനയുടെ വീഡിയോ
dot image

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നായികയാണ് ശോഭന. ഒരിടവേളയ്ക്ക് ശേഷം ശോഭനയുടെ ആരാധകർ വീണ്ടും തിയേറ്ററിൽ ഒത്തുകൂടിയ ചിത്രമായിരുന്നു തുടരും. മോഹൻലാൽ ശോഭന കോമ്പിനേഷൻ എന്നും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും എത്തിയപ്പോഴും പതിവ് തെറ്റിക്കാതെ ആരാധകർ ഏറ്റെടുത്തു. ചിത്രം ബ്ലോക്ക് ബസ്റ്റർ വിജയം ആയിരുന്നു സ്വന്തമാക്കിയത്. ഇപ്പോഴിതാ പൊതുവേദിയിൽ നിന്നുള്ള ശോഭനയുടെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.

തന്റെ വീഡിയോ എടുക്കുന്ന ഓൺലൈൻ മാധ്യമത്തിന് നേരെ ഫോൺ മറച്ചു വെച്ച് താനും നിങ്ങളുടെ വീഡിയോ പകർത്തുകയാണ് എന്ന ഭാവത്തിലാണ് ശോഭന. നടിയുടെ ചെറുപുഞ്ചിരി നിറഞ്ഞ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെ ചിത്രം പകർത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നൃത്ത പരിപാടിയിൽ കാമറ ഓൺ ആക്കിയ വ്യകതിക്ക് നേരെ ഡാൻസ് സ്റ്റെപ്പുകളിലൂടെ നടി പ്രതികരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു രസകരമായ വീഡിയോ എത്തിയിരിക്കുകയാണ്. കോഴിക്കോട് I എൻ ടി സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉൽഘടനത്തിന് എത്തിയതായിരുന്നു നടി. ഈ വേദിയിൽ നിന്നുള്ള നടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അതേസമയം, മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് തുടരും. മോഹൻലാലിനും ശോഭനയ്ക്കും പുറമേ തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.

Content Highlights: Actress responds to online media who tried to copy Shobhana's video

dot image
To advertise here,contact us
dot image